Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ടിപ്പറില്‍ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം; അപകടം പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍...

ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ടിപ്പറില്‍ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം; അപകടം പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍

ആലപ്പുഴ: ആലപ്പുഴയില്‍ ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൂറനാട് പടനിലം സ്വദേശിനി ചന്ദ്രിക(52) ആണ് മരിച്ചത്.accident in alappuzha women died news

പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയില്‍ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോള്‍ അതേ ദിശയില്‍ വന്ന ടിപ്പറില്‍ കുരുങ്ങി വീഴുകയായിരുന്നു.

കെപി റോഡില്‍ കരിമുളയ്ക്കല്‍ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments