ലണ്ടന്‍: ഡ്യൂക്ക് ഓഫ് എഡിന്‍ബറോ പുരസ്‌കാരത്തിന്റെ ഭാഗമായുള്ള നാവിഗേറ്റിങ് നൗ പോഡ്കാസ്റ്റ് സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി വിദ്യാര്‍ഥിനിയായ അബിയ ജോര്‍ജ് . നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണില്‍ താമസിക്കുന്ന പത്തനംതിട്ട മുളക്കുഴ സ്വദേശികളായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് – അനു ദമ്പതികളുടെ മകളാണ് 15 കാരിയായ അബിയ ജോര്‍ജ് .
ഡ്യൂക്ക് ഓഫ് എഡിന്‍ബറോയുടെ മല്‍സരാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുത്ത പ്രതിഭകള്‍ക്കുള്ള വെങ്കല പുരസ്‌കാരം അബിയ മുൻപ് നേടിയിരുന്നു. ഇവരില്‍ നിന്ന് ഓഡിഷനിലൂടെയാണ് പോഡ്കാസ്റ്റിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചത്. .ബിബിസി മാധ്യമപ്രവര്‍ത്തക ക്രൈവ് മൈറി, ടിവി ഷെഫ് മാറ്റ് ടെബ്ബറ്റ്, ബ്രോഡ്കാസ്റ്റര്‍ വിക് ഹോപ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നാവിഗേറ്റിങ് നൗവിന്റെ ആദ്യ രണ്ടു ബോണസ് പോഡ്കാസ്റ്റ് എപ്പിസോഡുകളില്‍ അബിയ ഭാഗമായിട്ടുണ്ട്.
ആഗോള, രാഷ്ട്രീയ വിഷയങ്ങള്‍ക്കു പുറമേ സമൂഹമാധ്യമങ്ങളുമായും കരിയറുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ചോദ്യങ്ങളായി വരുന്നതാണ് ഷോ. അബിയയുടെ ആദ്യ പോഡ്കാസ്റ്റില്‍ ജീവിത ചെലവ് പ്രതിസന്ധിയും മുതിര്‍ന്ന ഒരാള്‍ ആകുന്നതിന്റെ സമ്മര്‍ദവും എന്നതായിരുന്നു വിഷയം.
വ്യത്യസ്തങ്ങളായ ആശയങ്ങള്‍ ഇക്കാര്യത്തില്‍ മറ്റുള്ള അംഗങ്ങള്‍ പങ്കു വച്ചപ്പോള്‍ മുതിര്‍ന്ന ഒരാള്‍ ആകുന്നതിനെക്കുറിച്ച് ആകുലയെ കുറിച്ചാണ് ഷോയിൽ വിശദീകരിച്ചത്. ഒരേ സമയം താന്‍ എല്ലാം പ്ലാന്‍ ചെയ്തു മുന്നോട്ടു പോകുന്നതിനാണു താല്‍പര്യപ്പെടുന്നത് എന്നായിരുന്നു അബിയയുടെ നിലപാട്.