Friday, September 13, 2024
spot_imgspot_img
HomeNewsKerala Newsകുറ്റകരമായ മൗനം, നേതൃത്വത്തിന്‌ കാപട്യം,: ഫെഫ്‌കയില്‍ നിന്ന് രാജിവച്ച്‌ ആഷിക് അബു

കുറ്റകരമായ മൗനം, നേതൃത്വത്തിന്‌ കാപട്യം,: ഫെഫ്‌കയില്‍ നിന്ന് രാജിവച്ച്‌ ആഷിക് അബു

കൊച്ചി: സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്.

നേതൃത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചുകൊണ്ടായിരുന്നു ആഷിക് അബു പടിയിറങ്ങിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംഘടന കുറ്റകരമായ മൗനം തുടർന്നെന്നും ആഷിക് അബു പറഞ്ഞു.

നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു എന്നാണ് അദ്ദേഹം വാർത്താകുറിപ്പില്‍ അറിയിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ ആഷിക് അബു പരസ്യമായി രംഗത്തെത്തിയിരുന്നു.

”ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതില്‍ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരില്‍ പുറത്തിറങ്ങുന്ന കുറച്ചു വാചക കസർത്തുകള്‍, ‘ പഠിച്ചിട്ടു പറയാം ‘ ‘ വൈകാരിക പ്രതികരണങ്ങള്‍ അല്ല വേണ്ടത് എന്ന നിർദേശം ‘ എന്നിവയൊക്കെ ഒരംഗം എന്ന നിലയില്‍ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു.

നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാൻ രാജിവയ്ക്കുന്നതായി അറിയിക്കുന്നു” എന്നാണ് വാർത്താകുറിപ്പില്‍ ആഷിക് അബു പറയുന്നത്.

ബി.ഉണ്ണികൃഷ്‌ണന്റെ പേരെടുത്തുപറഞ്ഞായിരുന്നു ആഷിക് അബു നേരത്തേ വിമർശിച്ചത്. ‘ബി.ഉണ്ണികൃഷ്‌ണൻ നടത്തുന്നത് കാപട്യകരമായ പ്രവർത്തനമാണ്. ഫെഫ്‌കയിലെ 21 യൂണിയനുകളും ഇത് തുറന്ന് ചർച്ച ചെയ്യണം. ഇവിടെ നടന്ന ക്രിമിനല്‍ ആക്‌ടിവിറ്റികളോടും തൊഴില്‍ നിഷേധങ്ങളോടും കൂട്ടുനിന്ന ആളാണ് ബി. ഉണ്ണികൃഷ്‌ണൻ. സർക്കാർ ഇത് തിരിച്ചറിയണം.

മാക്‌ടയെ തകർത്തത് ബി. ഉണ്ണികൃഷ്‌ണനാണ്. ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണനെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമദ്ധ്യത്തില്‍ പ്രതികരിക്കട്ടെ. അയാളുടെ വാക്കുകള്‍ മുഖവിലയ‌്ക്കെടുക്കരുത്. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മാറ്റണം.ബി. ഉണ്ണികൃഷ്‌ണൻ ഇല്ലെങ്കില്‍ തൊഴിലാളികളുടെ കാര്യങ്ങള്‍ ഇവിടെ നടക്കും. കേരളം പരിഷ്‌കൃത സമൂഹമാണ്. ഫെഫ്‌കയുടെതെന്ന രീതിയില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് യൂണിയന്റെ നിലപാടല്ല’ എന്നായിരുന്നു ആഷിക് അബുവിന്റെ വിമർശനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments