ന്യൂഡല്‍ഹി: 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി എംഎല്‍എ. ഋതുരാജ് ത്സാ എംഎല്‍എയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.Aam Aadmi MLA said that BJP approached him with a promise of 25 crores
ദില്ലിയില്‍ പിന്നെയും ബിജെപി ‘ഓപ്പറേഷൻ താമര’യുമായി ഇറങ്ങിയിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. .
പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം എന്നും ഋതുരാജ് ത്സാ അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ആരോപണം ബിജെപി തള്ളിയിട്ടുണ്ട്.
പരാതി കൊടുക്കാൻ ഇദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി.
ആം ആദ്മിക്ക് വലിയ രീതിയില്‍ ഗ്രിപ്പുള്ള പഞ്ചാബിലും ഓപ്പറേഷൻ താമര ആരോപണം ബിജെപിക്കെതിരെ നില്‍ക്കുന്ന സാഹചര്യത്തിലാണ് ദില്ലിയും ഇതേ ആരോപണം വരുന്നത്.
നേരത്തെ ബീഹാര്‍, ഹിമാചല്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, യുപി, മഹാരാഷ്ട്ര എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ പല ഘട്ടങ്ങളിലായി ഓപ്പറേഷൻ താമര ആരോപണങ്ങളും വിവാദങ്ങളും വന്നിട്ടുള്ളതാണ്.
പണവും പദവിയും വാഗ്ദാനം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്ത് തങ്ങളോടൊപ്പം ചേര്‍ക്കാൻ ബിജെപി നടത്തുന്ന രഹസ്യ പദ്ധതിയാണ് ഓപ്പറേഷൻ താമരയെന്നതാണ് ആരോപണം.