കോഴിക്കോട്: ട്രെയിനിൽ നിന്നു വീണ് മറ്റൊരു ട്രെയിൻ തട്ടി വിദ്യാര്‍ഥി മരിച്ചു. ബുധനാഴ്ച അർധ രാത്രിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മീഞ്ചന്ത മേൽപാലത്തിനു അടുത്താണ് അപകടം. ഏറ്റുമാനൂർ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്.A student fell from the train and was hit by another train
പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറങ്ങിലെ അവസാന വർഷ വിദ്യാർഥിയാണ്. മഗളൂരുവില്‍ നിന്നു ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു.
കഴിഞ്ഞ 23നു ഇൻഡസ്ട്രിയല്‍ വിസിറ്റിനായി മംഗളൂരുവിലേക്ക് പോയതാണ് വിദ്യാര്‍ഥി. അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമനിക നിഗമനം. നോയലിന്റെ ഒപ്പമുണ്ടായിരുന്നവർ അപകടം അറിഞ്ഞിരുന്നില്ല. ഇവർ എറണാകുളത്തെത്തിയപ്പോള്‍ അപകട വിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു.
പിതാവ് ജോബി മാത്യ മെഡിക്കല്‍ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കല്‍ ഓഫീസറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോ മെഡിക്കല്‍ ഡിപ്പാർട്മെന്റ് മേധാവിയുമാണ്. മാതാവ് ഏറ്റുമാനൂർ അമ്ബാട്ട് മാലിയില്‍ ഡല്‍റ്റി ജോബി (പാലാ മാർ സ്ലീവാ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പല്‍. സഹോദരൻ: ജോയല്‍ ബേബി (സോഫ്റ്റ്‍വെയർ എൻജിനീയർ). സംസ്കാരം ഇന്ന് വൈകീട്ട് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയില്‍.