Home News Kerala News ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി, സമ്മതിച്ചു എം ആർ അജിത്കുമാർ

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി, സമ്മതിച്ചു എം ആർ അജിത്കുമാർ

0
ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി, സമ്മതിച്ചു എം ആർ അജിത്കുമാർ

തിരുവനന്തപുരം: ആർഎസ്‌എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണം സമ്മതിച്ച്‌ എഡിജിപി എംആർ അജിത്കുമാർ.

താൻ നടത്തിയത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കി. തന്റെ സഹപാഠിയുടെ ക്ഷണപ്രകാരമാണ് കൂടെ പോയതെന്ന് എഡിജിപി വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

പാറേമേക്കാവ് വിദ്യാ മന്ദിറില്‍ ആർഎസ് എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്‌എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here