Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsയൂണിഫോമും കാർഡുമില്ലാതെ കൺസെഷൻ ചോദിച്ചു; ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടേയും കുടുംബത്തിന്റെയും ക്രൂരമര്‍ദനം : സംഭവം...

യൂണിഫോമും കാർഡുമില്ലാതെ കൺസെഷൻ ചോദിച്ചു; ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടേയും കുടുംബത്തിന്റെയും ക്രൂരമര്‍ദനം : സംഭവം കോട്ടയത്ത്

കോട്ടയത്ത് സംഘം ചേർന്ന് കണ്ടക്ടറെ മർദ്ദിച്ചു. യൂണിഫോമും, ഐ.ഡി കാർഡും, കൺസഷൻ കാർഡും, സ്കൂൾ ബാഗും ഇല്ലാതെ സ്റ്റുഡൻസ് കൺസഷൻ ടിക്കറ്റ് എടുത്ത് വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്താണ് പ്രകോപനത്തിന് കാരണം.a private bus conductor was brutally beaten up by students

പിന്നാലെ പെൺകുട്ടികളുടെ ബന്ധുക്കൾ ചേർന്ന് കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോട്ടയം – മാളികക്കടവ് കോളനി റൂട്ടിൽ ഓടുന്ന തിരുനക്കര ബസിലാണ് സംഭവം.

എസ്.ടി ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയോട് കണ്ടക്ടർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടു.

എന്നാൽ യൂണിഫോമും, കാർഡോ ഇല്ലാത്ത വിദ്യാർത്ഥിനിക്ക് താക്കീത് നൽകി കണ്ടക്ടർ കൺസഷൻ അനുവദിച്ചു. ബസിൽ നിന്ന് ഇറങ്ങി ഒരു മണിക്കൂറിന് ശേഷം ബന്ധുക്കൾക്കൊപ്പമെത്തി ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു.ബസിലെ കണ്ടക്ടർ പ്രദീപിനാണ് മർദനമേറ്റത്.

ഹെൽമെറ്റ്‌ കൊണ്ടുള്ള അടിയിൽ പ്രദീപിന്റെ തല പൊട്ടി പരിക്കേറ്റിട്ടുണ്ട്. അതേസമയം ‘എസ്ടി ടിക്കറ്റാണെന്ന് പറഞ്ഞ് രണ്ടുരൂപ തന്നു, ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ അതൊന്നും കിട്ടിയില്ലെന്ന് പ്രദീപ് പറയുന്നു.

യൂണിഫോം ധരിച്ചിരുന്നില്ല. നാളെമുതല്‍ ഇങ്ങനെ അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റോപ്പില്‍ ഇറങ്ങി. ബസ് തിരിച്ചുവരുമ്ബോള്‍ 40 ഓളം പേര്‍ ബസ് തടഞ്ഞു. പെണ്‍കുട്ടിയും നാലുപേരും ബസിനുള്ളില്‍ കയറി മര്‍ദിക്കുകയായിരുന്നു’, ബസ് കണ്ടക്ടര്‍ പ്രദീപ് പറഞ്ഞു. പെണ്‍കുട്ടിയേയും കൊണ്ട് അടിപ്പിച്ചു. തന്റെകൂടെ ഇരുന്നിരുന്ന മകനും മര്‍ദനമേറ്റതായി പ്രദീപ് പറഞ്ഞു.

തന്റെ മൊഴി പൂര്‍ണ്ണമായും പോലീസ് രേഖപ്പെടുത്തിയില്ലെന്നും പ്രദീപ് ആരോപിച്ചു. മകന് മര്‍ദനമേറ്റ കാര്യവും ബാഗില്‍നിന്ന് പണംപോയ കാര്യവും മൊഴിനല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments