Monday, September 16, 2024
spot_imgspot_img
HomeNRIUKയുകെയിൽ ഭാര്യയുടെ അപ്രതീക്ഷിത മരണത്തിൽ മനംനൊന്ത് കോട്ടയം സ്വദേശിയായ ഭർത്താവ് ആത്മഹത്യ ചെയ്തു

യുകെയിൽ ഭാര്യയുടെ അപ്രതീക്ഷിത മരണത്തിൽ മനംനൊന്ത് കോട്ടയം സ്വദേശിയായ ഭർത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം : യുകെയിൽ ഭാര്യയുടെ അപ്രതീക്ഷിത മരണത്തിൽ മനം നൊന്ത് കോട്ടയം സ്വദേശിയായ ഭർത്താവ് ആത്മഹതൃ ചെയ്തു.

കോട്ടയം വാകത്താനം സ്വദേശിയായ വലിയപറമ്പിൽ അനിൽ ചെറിയാനാണ് (42 ) മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു അനിലിന്റെ ഭാര്യ സോണിയ സാറ ഐപ്പ് ( 39) മരിച്ചത്.

കാലിലെ ഒരു സർജറി സംബന്ധമായി 10 ദിവസം മുൻപ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെ ആണ് സാറയുടെ മരണം. വീട്ടിൽ കുഴഞ്ഞുവീണ ഉടനെ അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

റെഡിച്ചിലെ അലക്‌സാന്ദ്ര ഹോസ്പിറ്റലിൽ നഴ്‌സായിരുന്നു സോണിയ. റെഡിച്ചിലെ കേരള കൾച്ചറൽ അസോസിയേഷൻ്റെ സജീവ അംഗമായിരുന്നു.

ഭാര്യയുടെ വേർപാട് അനിലിനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. അതേസമയം താൻ ആത്മഹത്യാ ചെയാൻ പോവുകയാണെന്ന് അനിൽ അടുത്ത സുഹൃത്തുകൾക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ അവർ എത്തുമ്പോഴേക്കും അനിൽ തൂങ്ങിമരിച്ചിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

ലിയായും ലൂയിസും ആണ് മക്കൾ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments