Friday, September 13, 2024
spot_imgspot_img
HomeNewsIndiaപുഴയിലേക്ക് കാൽ വഴുതി വീണു, മലയാളി വൈദിക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പുഴയിലേക്ക് കാൽ വഴുതി വീണു, മലയാളി വൈദിക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥി ആയിരുന്ന ബ്രദര്‍ നോയല്‍ ഫെലിക്‌സ് തെക്കേക്കരക്ക്(29) ദാരുണാന്ത്യം. സവാന്തവാടി എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പുഴയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം തൊട്ടടുത്ത നദിയിലെ ജലനിരപ്പ് പരിശോധിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.a malayali priest student of kalyan diocese met a tragic end in mumbai

പാലത്തിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ കൈയ്യിലിരുന്ന കുട കാറ്റിന്റെ ശക്തിയില്‍ പെടുകയും തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട് നദിയിലേക്ക് വീഴുകയുമായിരുന്നു.

അതേസമയം സംഭവമറിഞ്ഞ സമീപവാസികളും ജോലിക്കാരും ഓടിയെത്തി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് നോയലിന്റെ മൃതദേഹം കണ്ടെടുത്തത്. ബുധനാഴ്ച രാവിലെ ശവ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. രാവിലെ ഒന്‍പത് മണിക്ക് ഭവനത്തില്‍ നിന്നും ശുശൂഷ ആരംഭിക്കും. 11 മണിക്ക് കല്യാണ്‍ രൂപതാ അധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ശവസംസ്‌കാര കര്‍മങ്ങള്‍ നെരൂള്‍ ലിറ്റില്‍ ഫ്ളവര്‍ ഫോറോനാ പള്ളിയില്‍ നടക്കും.

ചങ്ങനാശ്ശേരി ഇട്ടിത്താനം തെക്കേക്കര ഭവനത്തില്‍ ഫെലിക്‌സ് വര്‍ഗീസ്-ഷീബ ഫെലിക്‌സ് ദമ്പതികളുടെ മകനാണ് നോയല്‍. സഹോദരി: നാന്‍സി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments