ലണ്ടന്‍: ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമിൽ ഫ്ലാറ്റ് സമുച്ഛത്തിൽ വൻ തീപിടിത്തം. കെട്ടിടത്തില്‍ നിന്നും നൂറിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്. പൂര്‍ണമായും അഗ്നിക്കിരയായ ഫ്‌ളാറ്റില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി കുടുംബം. A huge fire breaks out in a flat in the UK
സംഭവത്തിൽ രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.44നായിരുന്നു സംഭവം. ഡെഗ്‌നാമിനു സമീപമുള്ള ചാഡ്വെല്‍ഹീത്തില്‍ ഫ്രഷ് വാട്ടര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഫ്‌ളാറ്റിനാണ് തീപിടിച്ചത്.
ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പാലാ സ്വദേശി ജോസഫും ഭാര്യ ടിനുവും പിഞ്ചു കുഞ്ഞുമാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവരില്‍ ഒരു കുടുംബം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരായ ഇരുവരുടെയും ഫ്‌ളാറ്റ് പൂര്‍ണമായും കത്തിനശിച്ചു. മൂന്നു വര്‍ഷമായി ഇവിടെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പ്രസവാവധിയിലായിരുന്ന ടിനു തീ പടര്‍ന്ന ഉടന്‍ പിഞ്ചു കുഞ്ഞിനെയുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം സര്‍ട്ടിഫിക്കറ്റുകളും വീട്ടു സാധനങ്ങളും വസ്ത്രങ്ങളും ലാപ് ടോപ്പുകളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും ഇവര്‍ക്ക് നഷ്ടമായി. എങ്കിലും അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം.
ഗര്‍ഭിണികളും കുട്ടികളും അടങ്ങുന്ന താമസക്കാരെ വളരെ വേഗത്തില്‍ രക്ഷപ്പെടുത്താനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ച്ചു.