പാലാ: കേരളത്തിൽ വയോജനങ്ങളുടെ ആയുർദൈർഘൃം വർധിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട സാഹചരൃത്തിൽ വിവിധ ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് വയോജന ക്ഷേമവകുപ്പ് രൂപികരിക്കണെന്ന് പ്രമേയത്തിൽ ആവശൃപ്പെട്ടു.
ലോക സീനിയർ സിറ്റിസൺസ് ദിനത്തോട് അനുബന്ധിച്ച് പാലാ തലപ്പലം ഗ്രാമ പഞ്ചായത്തും, തലപ്പലം സർവ്വീസ് സഹകരണ ബാങ്കും , ടൂറിസം പ്രമോഷൻ ആൻ്റ് വെൽഫെയർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനമാണ് പ്രമേയം അംഗീകരിച്ചത്.
സമ്മേളനം എം.എൽ.എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡണ്ട് ജോർജ് തോമസ്, തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ തോമസ്, ജില്ലാ പഞ്ചായത്ത് മെബർ ഷോൺ ജോർജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , മുതിർന്ന പൗരന്മാർ എന്നിവർ പങ്കെടുത്തു.