കോട്ടയം : ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം ഭാഗത്ത് ശ്രീനവമി വീട്ടിൽ ചക്കര എന്ന് വിളിക്കുന്ന നിധിൻ പ്രകാശ് (27), ഇയാളുടെ ഭാര്യയായ സുരലത സുരേന്ദ്രൻ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.A couple has been arrested in the case of trying to attack the Kottayam Magistrate
ഇവരും സുഹൃത്തായ മറ്റൊരാളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7.30 മണിയോടുകൂടി കോട്ടയം ബേക്കർ ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് മജിസ്ട്രേറ്റ് ഔദ്യോഗിക വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങിയ സമയം സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഇവർ മജിസ്ട്രേറ്റിന് നേരെ ചീത്ത വിളിക്കുകയും , ഇവരുടെ കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി മജിസ്ട്രേറ്റിനു നേരെ ഓങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇതുകൂടാതെ ഇവർ തങ്ങളുടെ കാറിൽ കരുതിയിരുന്ന ബിയർ കുപ്പിയെടുത്ത് നിലത്ത് പൊട്ടിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്നും ഇവർ രക്ഷപെടാൻ ശ്രമിക്കുകയും, പോലീസ് ഇവരെ സാഹസികമായി പിന്‍ തുടര്‍ന്ന് പിടികൂടുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരുക്ക് പറ്റുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവർക്കെതിരെ പോലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റെര്‍ ചെയ്യുകയും ചെയ്തു.
നിതിൻ പ്രകാശിന് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ വിദ്യാ.വി, സോജൻ ജോസഫ് , സി.പി.ഓ മാരായ ജോർജ് എ.സി, അരുൺ എസ്, ശ്രീശാന്ത്, സുനിൽകുമാർ കെ.എസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.