Wednesday, April 17, 2024
spot_imgspot_img
HomeNewsInternationalഅമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച്‌ പാലം തകര്‍ന്നു; വെളളത്തില്‍ വീണ നിരവധി പേരെ കാണാതായി

അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച്‌ പാലം തകര്‍ന്നു; വെളളത്തില്‍ വീണ നിരവധി പേരെ കാണാതായി

ന്യൂയോർക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന് നിരവധി പേരെ കാണാതായി. ചരക്കുകപ്പല്‍ പാലത്തിലിടിച്ചാണ് അപകടമുണ്ടായത്.A bridge collapsed after a cargo ship hit it in America

ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ചരക്കുകപ്പല്‍ പാലത്തിന്റെ തൂണില്‍ വന്നിടിക്കുകയായിരുന്നു.സംഭവ സമയത്ത് പാലത്തിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ നദിയിലേക്ക് വീഴുകയായിരുന്നു.

വെളളത്തില്‍ വീണ 20ഓളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. ഇവർക്കായുളള തിരച്ചില്‍ നടന്നുവരികയാണ്. 2.5 കിലോമീറ്റർ നീളമുളള സ്കോട്ട് കീ പാലത്തിന്റെ വലിയ ഭാഗം മുഴുവനായി തകർന്ന് വെളളത്തിലേക്ക് വീഴുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments