Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsപെരുമ്പാവൂരില്‍ 29കാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

പെരുമ്പാവൂരില്‍ 29കാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

പെരുമ്ബാവൂർ: എറണാകുളത്ത് പെരുമ്ബാവൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓടയ്ക്കാലി പുളിയാമ്ബിള്ളിമുഗള്‍, നെടുമ്ബുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി(29)യെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.A 29-year-old died in her house in Perumbavoor

ബുധനാഴ്ച വൈകിട്ടോടെ ആണ് സംഭവം. കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തില്‍ നിന്ന് ചാന്ദിനി പണം വായ്പ എടുത്തിരുന്നുവെന്ന് വിവരമുണ്ട്. ഇതിന്റെ ഗഡുക്കള്‍ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു.

ബുധനാഴ്ച ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലർ ഇവരുടെ വീട്ടില്‍ വന്നതായി ബന്ധുക്കളില്‍ ചിലർ പറയുന്നുണ്ട്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments