Sunday, July 14, 2024
spot_imgspot_img
HomeNewsഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് അപകടം: മരണം ഏഴായി

ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് അപകടം: മരണം ഏഴായി

സൂറത്ത്: തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരണം ഏഴായി. ശനിയാഴ്ച രാത്രിയും തുടര്‍ന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.7 Killed In Surat Building Collapse, Bodies Pulled Out Of Debris Overnight

ഞായറാഴ്ച രാവിലെ ആറോടെയാണ് ഏഴാമത്തെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു സൂറത്തിലെ സച്ചിന്‍പാലി ഗ്രാമത്തിലെ കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments