Thursday, April 25, 2024
spot_imgspot_img
HomeCrime Newsസിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു

സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു

രാജസ്ഥാൻ: അഞ്ചംഗ കുടുംബം സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വെന്തുമരിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം ആണ് മരിച്ചത്.5 died in rajasthan

വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ജയ്പൂരിലെ ജസ്ല ഗ്രാമത്തിലെ ചേരിയിലായിലാണ് അപകടം നടന്നത്. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ബിഹാറില്‍ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

തീപിടിത്ത വിവരം ലഭിച്ചയുടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയ ശേഷം വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments