സ്വാന്സിയിൽ 6 വയസുകാരനെ 41 വയസുകാരി കുത്തിക്കൊന്നു .അലക്‌സാണ്ടർ സുവസ്കിനെയാണ് 41 കാരിയായ കരോലീന സൂറസ്‌കാവ് കുത്തി കൊന്നത് .തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു .
മുൻപ് 67 വയസുകാരനെ കൊലപ്പെടുത്തുവാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസ് യെടുത്തിട്ടുണ്ട് . കരോലീന സൂറസ്‌കാവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
അലക്‌സാണ്ടർ സുവസ്കിയും കരോലീന സൂറസ്‌കാവും നേരെത്തെ ഒരുമിച്ച് താമസിച്ചിരുന്നുവെന്നും ലക്‌സാണ്ടറിന്റെ കൊലപാതകം ജനങ്ങളെ ഞെട്ടിച്ചുവെന്നും അവിടുത്തെ ഡിവിഷണൽ കമാൻഡറായ സി എച് സുപ്പറ്റ് ക്രിസ് ട്രാസ്‌കോട്ട് പറഞ്ഞു .കൂടാതെ വരും ദിവസങ്ങളിൽ പ്രദേശത്ത് പോലീസ് സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു .