ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇന്നുവരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമ ജീവിതത്തിലൂടെ നമ്മളെ വിസ്മയിപ്പിച്ച താരത്തിന് ഇന്ന് 40-ആം പിറന്നാൾ.
ഇപ്പോഴിതാ തന്റെ ജന്മദിനത്തിൽ ചിത്രങ്ങളും കുറിപ്പുമായി എത്തിയിരിക്കുകയാണ് കാവ്യ മാധവൻ. ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് കയ്യിലൊര താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. കൂടാതെ ജന്മദിനാശംസകൾ നേർന്നവരോടുള്ള സ്നേഹവും നന്ദിയും പ്രത്യേകം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ
‘വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഅനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി’.