പ്രണയത്തിനു കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് സത്യമാവുകയാണ്. നിറമോ പ്രായമോ ഒന്നും തന്നെ ഇന്ന് പ്രണയത്തെ ബാധിക്കുന്നില്ല എന്നതാന് സത്യം. പ്രായവ്യത്യാസം ഇന്ന് ദമ്പതികൾക്കിടയിൽ ഒരു പ്രശ്നമല്ലാതായി മാറിക്കൊണ്ടിരിക്കുക ആണ്. നിരവധി പേരാണ് പ്രായത്തെ തോൽപ്പിച്ച് പ്രണയവുമായി മുന്നോട്ട് പോകുന്നത്. അതിൽ പെടുന്നവരാണ് ചിക്കാഗോയിൽ നിന്നുള്ള 34 -കാരിയായ ലെസ്‍ലിയും അവരുടെ 74 -കാരനായ ഭർത്താവ് വിൻസും.
ഇരുവരും തമ്മിൽ 40 വയസിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. ഇതിന്റെ പേരിൽ പരിഹാസങ്ങളും വിമർശനങ്ങളും എല്ലാം ഇരുവർക്കും കേൾക്കേണ്ടി വരാറുണ്ടെങ്കിലും അതൊന്നും തന്നെ അവരുടെ സ്നേഹത്തിന് ഒരു തടസമായിരുന്നില്ല. എട്ട് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. അഞ്ച് വർഷമായി ഇരുവരും വിവാഹിതരുമാണ്.
ഇപ്പോഴിതാ ഇരുവരും യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ലെസ്‍ലിയും വിൻസും ആദ്യമായി ചിക്കാഗോയിലെ ഗിബ്‌സണിൽ എങ്ങനെ കണ്ടുമുട്ടിയെന്ന് വിവരിക്കുന്നുണ്ട്. വിൻസ് പാടുകയും ലെസ്‍ലി പിയാനോ വായിക്കുകയും ചെയ്തപ്പോഴാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. സംഗീതത്തോടുള്ള ഇഷ്ടമാണ് രണ്ടുപേരും തമ്മിൽ അടുക്കാനുള്ള കാരണമായിത്തീർന്നത്. ഇരുവരും കണ്ടുമുട്ടി ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ വിൻസ് ലെസ്‍ലിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. പ്രായവ്യത്യാസം ഇത്രയേറെ ഉണ്ടായിരുന്നിട്ടും വൈകാരികമായ അടുപ്പം അവരെ ഒന്നിപ്പിക്കുകയായിരുന്നു.
അതേസമയം തുടക്കത്തിൽ ആളുകൾ തന്നെ വിമർശിക്കുന്നത് തന്നിൽ വലിയ വേദനയുണ്ടാക്കിയിരുന്നു. പണത്തിന് വേണ്ടിയാണ് താൻ വിൻസിനെ വിവാഹം കഴിച്ചത് എന്നാണു എല്ലാവരും പറഞ്ഞത്. പിന്നീട് താനത് ഗൗനിക്കാതെയായി എന്ന് ലെസ്‍ലി പറയുന്നു.