Thursday, July 25, 2024
spot_imgspot_img
HomeNewsKerala News"എല്ലാ പഞ്ചായത്ത് റോഡുകൾക്കുമായി 300 മിനി ബസുകൾ വാങ്ങാനെരുങ്ങി കെഎസ്ആർടിസി, ശമ്പള കുടിശ്ശിക ഉടനെ...

“എല്ലാ പഞ്ചായത്ത് റോഡുകൾക്കുമായി 300 മിനി ബസുകൾ വാങ്ങാനെരുങ്ങി കെഎസ്ആർടിസി, ശമ്പള കുടിശ്ശിക ഉടനെ തീർക്കും”: കെ ബി ഗണേഷ് കുമാർ

ഗ്രാമ യാത്രക്കൾ കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനത്ത് 300 കെഎസ്ആർടിസി മിനി ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആർടിസി ബസുകൾ വിന്യസിക്കുകയാണ് ലക്ഷ്യം. ബസുകൾ വൃത്തിയാക്കാൻ ശുചീകരണ വിഭാഗം അല്ലേ ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവർ ബസുകളുടെ വൃത്തി പരിശോധിക്കും. ബസ് വൃത്തിയാക്കാൻ ശക്തമായ ഒരു കംപ്രസർ വാങ്ങി. വലിച്ചുവാരി ട്രാവലിങ് പെർമിറ്റ് നല്‍കുന്നത് ഒഴിവാക്കും. ഇത് സംബന്ധിച്ച് എംപിമാർക്ക് കത്തയച്ചു.സ്പീഡ് ലിമിറ്റ് അൺലോക്ക് ചെയ്ത് കാർ ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. വേഗപരിധി ഉയർത്താൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരുടെമേൽ ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെടും. കമ്പനി ഈ രീതിയിൽ പെരുമാറിയാൽ, വിൽപ്പനക്കാരൻ്റെ കരാർ അവസാനിപ്പിക്കും. സംസ്ഥാനത്തുടനീളം സ്പീഡ് എൻഫോഴ്സ്മെൻ്റ് തുടരുകയാണ്. അമിത വേഗവും അമിതഭാരവുമാണ് അപകടകാരണമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം ഓരോ മാസത്തിൻ്റെയും തുടക്കത്തിൽ തന്നെ നൽകും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിവരികയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments