Home News Kerala News വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു

0
വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു

കൊച്ചി: മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. പൂവത്തം ചോട്ടില്‍ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ അച്ഛന്റെ സഹോദരന്റെ വീട്ടില്‍ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിനു ഒടുവിലാണ് കുട്ടിയെ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കണ്ടെത്തിയത്.

അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here