ബെഡ്‌ഫോര്‍ഡിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ അമ്മയും മൂന്ന് മക്കളും പൊള്ളലേറ്റു മരിച്ചു. 29 കാരി ബ്രേ്യാണീ ഗവിത്ത് അവരുടെ മക്കളായ ഡെനിസ്റ്റി ബിര്‍ട്ടില്‍ (9), ഓസ്ചര്‍ ബിര്‍ട്ടില്‍ (5), ഓബ്രീ ബ്രിട്ടില്‍ (2) എന്നിവരാണ് മരണമടഞ്ഞത്. ബെഡ്‌ഫോര്‍ഡിലെ വെസ്റ്റ്ബറി റോഡിലെ വീട്ടിലായിരുന്നു സംഭവം .
സംഭവസ്ഥലത്തു നിന്നും 29 കാരനായ ഒരു യുവാവിനെ ഗുരുതര പരിക്കുകളോടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന ഇയാൾ ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം യുവാവ് മനപൂര്‍വ്വം തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗാർഹിക പ്രശ്നമാണ് സംഭവത്തിനു പിന്നിൽ എന്നും പോലീസ് പറയുന്നു