ബംഗളൂരു: കൊറോണ കാലത്തെ ജോലിയിലെ പ്രതിസന്ധി തരണം ചെയ്യാൻ ഐടി ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും മോഷണം തുടങ്ങിയ യുവതി അറസ്റ്റിൽ. നോയിഡയിൽ നിന്നുള്ള ജാസി അഗർവാളിനെ (26) ബെംഗളൂരുവിൽ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിലെ പിജി ലേഡീസ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു ജാസിയുടെ കവർച്ചകൾ.കുട്ടികൾ കോളേജിലും മറ്റും പോകുമ്പോൾ ഇലക്ട്രോണിക് ഉപകരങ്ങളും, ലാപ്ടോപ് തുടങ്ങിയ വസ്തുക്കളും കൈക്കലാക്കി നാട്ടിലെ കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു പതിവ്.
കുറച്ചു മാസങ്ങള്‍ക്കിടെ നഗരത്തിലെ പല പി.ജി ലേഡീസ് ഹോസ്റ്റലുകളില്‍ നിന്നും ഐ ടി കമ്പനികളിലും നിന്നുമായി 10 ലക്ഷത്തോളം വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകളാണ് ഇവർ ഇതിനോടകം മോഷ്ടിച്ചത്. പി.ജി ഹോസ്റ്റലിലെ കുട്ടികളുടെ പരാതിയെ തുടർന്ന് മാർച്ച് 26നാണു യുവതിയെ പൊലീസ് അറസ്റ്റ് കസ്റ്റഡിയിൽ എടുത്തത്.