Sunday, July 14, 2024
spot_imgspot_img
HomeNewsKerala News'ഇറങ്ങല്ലേ മക്കളെ. ' എന്ന് ഞങ്ങൾ അലറിവിളിച്ചിട്ടും അവർ കേട്ടില്ല; 'ഞങ്ങള്‍ മുങ്ങില്ലെ'ന്ന് പറഞ്ഞ ഇരുവരും...

‘ഇറങ്ങല്ലേ മക്കളെ. ‘ എന്ന് ഞങ്ങൾ അലറിവിളിച്ചിട്ടും അവർ കേട്ടില്ല; ‘ഞങ്ങള്‍ മുങ്ങില്ലെ’ന്ന് പറഞ്ഞ ഇരുവരും മുങ്ങിത്താഴ്ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍ ആണ് ; ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങിയെങ്കിലും രക്ഷപ്പെടുത്തുന്നതിനിടെ വേര്‍പെട്ടു

കണ്ണൂര്‍: പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ രണ്ടുകുട്ടികള്‍ ഒഴുകിപ്പോയത് കണ്ടതിന്റെ ഞെട്ടലില്‍ ആണ് ആളുകള്‍.

‘കയറിപ്പോ… അവിടെ ഇറങ്ങല്ലേ മക്കളെ… ‘ എന്ന് വിളിച്ച്‌ പറഞ്ഞിട്ടും മീൻപിടിക്കുകയായിരുന്നവരുടെ വാക്കുകള്‍ അവഗണിച്ചാണ്‌ പെണ്‍കുട്ടികള്‍ പുഴയിലിറങ്ങിയത്. പഴശ്ശി പദ്ധതിയുടെ ഭാഗമായ പടിയൂർ പൂവ്വം പുഴയില്‍ സഹപാഠികളായ ഷഹർബാനയും (28) സൂര്യയും (23) ആണ് അപകടത്തില്‍പ്പെട്ടത്.

മുഹമ്മദലിയും ജബ്ബാറും മീൻപിടിക്കുന്നതിന് 200 മീറ്റർ അകലെ ആണ് ഇരുവരും കളിക്കാനിറങ്ങിയത്. കുഴപ്പമില്ല ഞങ്ങള്‍ മുങ്ങില്ല. എന്ന് മറുപടി പറഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ആർത്തലച്ചുവരുന്ന ഒഴുക്കില്‍ ഒന്നുരണ്ടുതവണ ഒരാള്‍ മുങ്ങിത്താഴുന്നത് മുഹമ്മദലിയും ജബ്ബാറും കണ്ടെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ചുഴിയില്‍പ്പെട്ട് അപ്രത്യക്ഷമായി.

രണ്ടാമതൊരു കുട്ടി അല്പനിമിഷത്തിനുള്ളില്‍ ഇവർ വിരിച്ച വലയില്‍ കുടുങ്ങിയെങ്കിലും കൈയെത്തും അകലെവച്ച്‌ ചുഴിയിലേക്ക് താഴുകയായിരുന്നു എന്ന് മുഹമ്മദലി പറഞ്ഞു.

ഒരുമണിക്കൂറോളം പുഴക്കരയിലൂടെ നടന്ന് പുഴയുടെ ഭംഗി മൊബൈലില്‍ പകർത്തിയും സെല്‍ഫിയെടുത്തുമാണ് സൂര്യയും ഷഹർബാനയും പുഴയിലേക്ക് ഇറങ്ങിയത്.

അപകടവിവരമറിഞ്ഞ് നാടിന്റെ പല ഭാഗങ്ങളില്‍നിന്നും നൂറുകണക്കിനാളുകള്‍ പുഴക്കരയില്‍ തടിച്ചുകൂടി. നാട്ടുകാർ കിലോമീറ്ററോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല..

അവസാനവർഷ പരീക്ഷയും കഴിഞ്ഞ് സഹപാഠിയായ പടിയൂർ പൂവത്തെ ജസീനയുടെയുടെ വീട്ടിലെത്തിയതായിരുന്നു. വീട്ടില്‍നിന്ന് ചായ കുടിച്ച്‌ പുഴക്കരയില്‍ ഫോണില്‍ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപത്തെ പുഴയിലിറങ്ങിയത്.
എടയന്നൂർ ഹഫ്‌സത്ത്‌ മൻസിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. വിവാഹിതയാണ്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments