Friday, September 13, 2024
spot_imgspot_img
HomeNewsചെന്നൈയില്‍ മലയാളി യുവാവും യുവതിയും ട്രെയിൻ ഇടിച്ചു മരിച്ചു

ചെന്നൈയില്‍ മലയാളി യുവാവും യുവതിയും ട്രെയിൻ ഇടിച്ചു മരിച്ചു

ചെന്നൈ: ചെന്നൈയിൽ മലയാളി യുവാവും യുവതിയും ട്രെയിനിടിച്ചു മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്ബലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് ഇവർ ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനില്‍ ഇവരെ സ്വീകരിക്കനെത്തിയ സുഹൃത്ത് മുഹമ്മദ് റഫീഖുമൊത്ത് ട്രാക്ക് മുറിച്ചു കടക്കുമ്ബോഴാണ് അപകടം ഉണ്ടായത്.

മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. സംഭവസ്ഥലത്തു തന്നെ ഷെരീഫ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.മോഹൻദാസിന്റെയും മെഡിക്കല്‍ കോളജ് എച്ച്‌ഡിഎസ് ലാബ് ടെക്നിഷ്യൻ റാണിയുടെയും മകളാണ് ഐശ്വര്യ. പിതാവ് ചെന്നൈ സുആദ് ട്രാവല്‍സ് ഉടമ കിഴക്കേതില്‍ സുബൈറിന്റെയും കദീജയുടെയും മകനാണ് മുഹമ്മദ് ഷെരീഫ്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments