കോട്ടയം: ക്രീം ബണ്ണിനുള്ളില്‍ വച്ച് 20 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടി.എസ്. അഖില്‍ എന്നിവരാണ് പിടിയിലായത്.2 arrested with mdma in kottayam
ഇരുവരെയും ചങ്ങനാശേരിയില്‍ വച്ചാണ് പിടികൂടിയത്.
പ്രതികള്‍ ബെംഗളൂരുവില്‍നിന്ന് ബസില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിന് സമീപത്തുനിന്നാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പോലീസും പ്രതികളെ കസ്റ്റഡിയിലെടുത്തത്.