Sunday, July 14, 2024
spot_imgspot_img
HomeNewsIndiaബിഹാറില്‍ പാലങ്ങള്‍ തകർന്ന സംഭവം: ജല വിഭവവകുപ്പിലെ 16 എഞ്ചിനീയർമാർക്ക് സസ്പെൻഷൻ

ബിഹാറില്‍ പാലങ്ങള്‍ തകർന്ന സംഭവം: ജല വിഭവവകുപ്പിലെ 16 എഞ്ചിനീയർമാർക്ക് സസ്പെൻഷൻ

ബിഹാറിൽ പാലം തകർന്നതിനെ തുടർന്ന് 16 ജലവിഭവ വകുപ്പ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 15 ദിവസത്തിനിടെ ബിഹാറിൽ പത്ത് പാലങ്ങളാണ് തകർന്നത്. പാലം തകർച്ച സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബിഹാർ വികസന മന്ത്രി ചൈതന്യ പ്രസാദ് പറഞ്ഞു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ചത്തെ അവലോകന യോഗത്തിൽ എല്ലാ പഴയ പാലങ്ങളുടെയും സർവേ നടത്താനും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കണ്ടെത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

ബീഹാറിലെ ഈ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മൗനം പാലിക്കുകയാണെന്ന് ജനതാദൾ നേതാവ് തേജസ്വി യാദവ് പറഞ്ഞു.

ബീഹാറിലെ സിവാൻ, സരൺ, മധുബാനി, അരാരിയ, ഈസ്റ്റ് ചംബരൻ, കിഷൻഗഞ്ച് ജില്ലകളിലായി രണ്ടാഴ്ചയ്ക്കിടെ പത്ത് പാലങ്ങൾ തകർന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments