കോട്ടയം: കോട്ടയത്ത് വയറുവേദനയുമായി ചികിത്സതേടിയ പതിനാലു വയസുകാരി പൂർണഗർഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം.14 years old girl pregnant
വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ പാമ്ബാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂർണ ഗർഭിണിയാണെന്ന് കണ്ടെത്തി. ഉടൻതന്നെ ഡോക്ടർ വിവരം പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു.
കൂടാതെ ആശുപത്രി അധികൃതരുടെ സഹായത്തോടെ കുട്ടിയില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.
കുട്ടിയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധു തന്നെയാണ് കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതെന്നും പൊലീസ് തിരിച്ചറിയുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനും മറ്റ് നടപടികളിലേക്കും കടക്കുന്നതിന് ഒരുങ്ങുകയാണ് പൊലീസ്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാകും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയെന്നും പൊലീസ് പറയുന്നു.