Sunday, July 14, 2024
spot_imgspot_img
HomeNews14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഡാര്‍ലിംഗ്ടണില്‍ കുത്തിക്കൊന്നത് മാതാപിതാക്കള്‍

14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഡാര്‍ലിംഗ്ടണില്‍ കുത്തിക്കൊന്നത് മാതാപിതാക്കള്‍

14 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഡാര്‍ലിംഗ്ടണില്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കികൊലപ്പെടുത്തി മാതാപിതാക്കള്‍. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.

സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി മാതാപിതാക്കളെ കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ച ആണ് 14-കാരി സ്‌കാര്‍ലെറ്റ് വിക്കേഴ്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസും, പാരാമെഡിക്കുകളും സംഭവദിവസം സ്ഥലത്ത് എത്തുമ്പോഴാണ് 14-കാരിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തുന്നത്.

എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു.

48-കാരന്‍ സിമോണ്‍ വിക്കേഴ്‌സ്, 44-കാരി സാറാ ഹാള്‍ എന്നിവരാണ് ന്യൂട്ടണ്‍ എയ്ക്ലിഫ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരായത്. ഹൃസ്വമായ വിചാരണയില്‍ പ്രതികള്‍ പേരുവിവരങ്ങളും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്. വീട്ടില്‍ നടന്ന ഒരു സംഭവവും, അതിന് പിന്നാലെ 14-കാരിയായ മകളെ കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് കോടതിയില്‍ വ്യക്തമായി.

ഒരൊറ്റ കുത്തിനാണ് കൊല നടന്നിട്ടുള്ളതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വിക്കേഴ്‌സിനെയും, ഹാളിനെയും ആഗസ്റ്റ് 5ന് ടീസൈഡ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാനായി കസ്റ്റഡിയില്‍ വിട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments