Home News Kerala News ‘ഇവൾ ഞങ്ങളുടെ കുട്ടി ആണ്’: കുട്ടിക്കുവേണ്ടി അവകാശവാദം ഉന്നയിച്ച് ഒരുസംഘം സ്ത്രീകള്‍ : ചോദ്യം ചെയ്യലിനൊടുവിൽ പിന്മാറ്റം

‘ഇവൾ ഞങ്ങളുടെ കുട്ടി ആണ്’: കുട്ടിക്കുവേണ്ടി അവകാശവാദം ഉന്നയിച്ച് ഒരുസംഘം സ്ത്രീകള്‍ : ചോദ്യം ചെയ്യലിനൊടുവിൽ പിന്മാറ്റം

‘ഇവൾ ഞങ്ങളുടെ കുട്ടി ആണ്’: കുട്ടിക്കുവേണ്ടി അവകാശവാദം ഉന്നയിച്ച് ഒരുസംഘം സ്ത്രീകള്‍ : ചോദ്യം ചെയ്യലിനൊടുവിൽ പിന്മാറ്റം

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13-കാരിയെ കണ്ടെത്തുമ്പോള്‍ ഒരുകൂട്ടം സ്ത്രീകള്‍ കുട്ടിക്കുവേണ്ടി അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയെന്ന് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍.13 Year Old Assam Girl Missing Case: What Happend Inside Train

എന്നാല്‍, തിരച്ചിലിന് വന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളുടെ തുടര്‍ച്ചയായ ചോദ്യങ്ങളില്‍ ഇവര്‍ പതറി. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചതിനെത്തുടര്‍ന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

പെൺകുട്ടി ട്രെയിനിന്റെ ബെർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാൽ കണ്ടെത്തുമ്പോൾ വളരെ ക്ഷീണിതയായിരുന്നു. ഇന്നലെ ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രമാണ് അവൾ കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാ​ഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.

അമ്മ തല്ലിയതിനെ തുടർന്ന് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോകുകയായിരുന്നവെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞു. ആർപിഎഫിന് കൈമാറിയ കുഞ്ഞിന് ആഹാരവും വെള്ളവും ഉദ്യോ​ഗസ്ഥർ വാങ്ങി നൽകി. കുട്ടിക്ക് മറ്റ് യാതൊരു വിധത്തിലുമുള്ള ആരോ​ഗ്യപ്രശ്നങ്ങളുമില്ല.

‘ഇതരസംസ്ഥാന തൊഴിലാളികളായിരുന്ന സ്ത്രീകളായിരുന്നു കുട്ടിക്കുവേണ്ടി അവകാശവാദം ഉന്നയിച്ചത്. ടിക്കറ്റും മറ്റും ചോദിച്ചപ്പോള്‍ സംഘം പരിഭ്രമിച്ചു. കുട്ടിയുമായി പുറത്തിറങ്ങിയപ്പോള്‍ അവര്‍ കാര്യമായി പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. കുട്ടിയുടെ പേര് ചോദിച്ചപ്പോള്‍ കൃത്യമായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here