Sunday, April 14, 2024
spot_imgspot_img
HomeNewsയുഡിഎഫ് ലേബലിൽ വോട്ട് പിടിക്കുന്നു,എൽഡിഎഫ് സ്ഥാനാർഥിയെന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ല’; തോമസ് ചാഴികാടനെതിരെ യുഡിഎഫ്

യുഡിഎഫ് ലേബലിൽ വോട്ട് പിടിക്കുന്നു,എൽഡിഎഫ് സ്ഥാനാർഥിയെന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ല’; തോമസ് ചാഴികാടനെതിരെ യുഡിഎഫ്

കോട്ടയം: കോട്ടയത്ത് പോരാട്ടം കടുകുബോൾ ആരോപണ പ്രത്യാരോപണങ്ങളും സജീവമാകുന്നു. തോമസ് ചാഴികാടൻ യുഡിഎഫ് ലേബലിൽ അറിയപ്പെടാനും വോട്ട് പിടിക്കാനുമാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്.
UDF against Thomas Chazhikadan

എൽഡിഎഫ് എന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ലെന്നും പോസ്റ്ററുകളിൽ ഇത് വ്യക്തമാണെന്നും ഫ്രാൻസിസ് ജോർജ്ജ് ആരോപിച്ചു. അതേസമയം യുഡിഎഫ് തെറ്റിധാരണ പരത്തുകയാണെന്നും ഒരിടത്തും യുഡിഎഫ് എന്ന് പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും ചാഴികാടനും പറഞ്ഞു.

തെഞ്ഞെടുപ്പിൽ യുഡിഎഫ് ലേബലിൽ അറിയപ്പെടാനാണ് ചാഴികാടൻ ശ്രമിക്കുന്നത്. ചിഹ്നം മാത്രം ഉയർത്തിക്കാട്ടി പോസ്റ്റർ അടിച്ചതും ഇതുകൊണ്ടാണെന്നുമാണ് യുഡിഎഫ് സ്ഥനാർത്ഥി ഫ്രാൻസിസ് ജോർജ്ജിൻ്റെ ആരോപണം.

എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും തോമസ് ചാഴികാടൻ തള്ളികളഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥിയായി തന്നെയാണ് വോട്ട് തേടുന്നത്. യുഡിഎഫ് പുറത്താക്കിയപ്പോൾ കാലുപിടിച്ച് കിടക്കാതിരുന്നത് ആത്മബോധം ഉള്ളത് കൊണ്ടാണെന്നും യുഡിഎഫ് തെറ്റിധാരണ പരത്തുകയാണെന്നും ചാഴികാടൻ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments