Sunday, April 14, 2024
spot_imgspot_img
HomeCinemaആദ്യ സിനിമ മമ്മൂട്ടിക്കൊപ്പം ; പുലിമുരുകൻ ഉള്‍പ്പടെ 14 സിനിമകളില്‍ വേഷമിട്ടു; മഞ്ഞുമ്മലിലെ പുതിയവീട്ടിൽ അമ്മയ്ക്കൊപ്പം...

ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പം ; പുലിമുരുകൻ ഉള്‍പ്പടെ 14 സിനിമകളില്‍ വേഷമിട്ടു; മഞ്ഞുമ്മലിലെ പുതിയവീട്ടിൽ അമ്മയ്ക്കൊപ്പം ഇനി വിനോദില്ല

കൊച്ചി: “എനിക്കിനി ആരുണ്ടെടാ… ഇതിനാണോ മോനേ നീ പുതിയ വീടുപണിത് അമ്മയ്ക്ക് തന്നത്…” കണ്ടുനിന്നവർക്കാർക്കും ലളിതയുടെ കരച്ചിലടക്കാനായില്ല. മുളങ്കുന്നത്തുകാവിനു സമീപം തീവണ്ടിയിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ വിനോദ് കണ്ണന്റെ മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയ്നിലെ വീട്ടിൽ വൈകിയാണ് വാർത്ത അറിയിച്ചത്.TTE pushed to death from running train by migrant worker

നാല്പതോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് വിനോദ് . ഗ്യാങ്സ്റ്റർ, വില്ലാളിവീരൻ, പുലിമുരുകൻ, ഒപ്പം, വിക്രമാദിത്യൻ, ഹൗ ഓൾഡ് ആർ യു, എന്നും എപ്പോഴും, പെരുച്ചാഴി തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.

മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവച്ചത്. ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു വിനോദ്. ഈ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറക്കുന്നത്.

മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയുടെ വേഷത്തിലാണ് വിനോദ് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തി. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

കൂടാതെ ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്.

വൈകിട്ട് ഏഴരയോടെയാണ് തൃശ്ശൂർ വെളപ്പായയിൽ വെച്ച് ദാരുണ സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ പകയിലാണ് അന്യസംസ്ഥാന തൊഴിലാളി രജനീകാന്ത ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. പ്രതി ഒഡിഷ സ്വദേശി രജനീകാന്ത പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. തൊട്ടടുത്ത പാളത്തിലേക്ക് തലയിടിച്ചാണ് വിനോദ് വീണത്. ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments