Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsഇടുക്കിയിൽ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു; 14 പേർക്ക് പരിക്ക്

ഇടുക്കിയിൽ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു; 14 പേർക്ക് പരിക്ക്

ഇടുക്കി: അടിമാലി മാങ്കുലത്തിനു സമീപം വിനോധസഞ്ചാരികൾ യാത്ര ചെയ്തിരുന്ന ട്രാവലർ അപകടത്തിൽപെട്ടു. 14 പേർക്ക് പരിക്കേറ്റു.അപകടത്തിൽ മൂന്ന് പേര് മരിച്ചു. ഒരു വയസുള്ള പെണ്‍കുട്ടിയും സംഘത്തിലെ രണ്ടു പുരുഷന്മാരുമാണ് മരിച്ചത്.

തമിഴ് നാട്ടിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെ‌യും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.

തിരുനല്‍വേലിയിലെ പ്രഷർകുക്കർ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണിവർ.മരിച്ചവരുടെ മൃദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട്‌നൽകും. ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments