Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsമനുഷ്യനില്‍ സ്ഥിരീകരിക്കുന്നത് അപൂര്‍വമായി ; കോഴിക്കോട്ട് പതിമൂന്നുകാരന് ജപ്പാൻ ജ്വരം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത് അപൂര്‍വമായി ; കോഴിക്കോട്ട് പതിമൂന്നുകാരന് ജപ്പാൻ ജ്വരം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തില്‍ ഏഴാം വാർഡിലെ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്.Thirteen-year-old Kozhikode has Japanese fever

ഈ രോഗം സാധാരണയായി പകരുന്നത് മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കാണ്. അപൂർവമായിമാത്രമേ മനുഷ്യരിലേക്ക് ഈ രോഗം പകരാറുളളൂ. ക്യൂലക്സ് ഇനത്തിലെ കൊതുകുകളാണ് രോഗം പകർത്തുന്നത്. പനി, തലവേദന എന്നിവയ്‌ക്കൊപ്പം മറ്റ് ശാരീരിക അസ്വസ്ഥതകളും ലക്ഷണങ്ങളായി കാണുന്നു.

മറ്റാർക്കും പ്രദേശത്ത് രോഗംസ്ഥിരീകരിച്ചതായി റിപ്പോർട്ടില്ല. എന്നാല്‍ പനിബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments