Wednesday, April 17, 2024
spot_imgspot_img
HomeCrime Newsഭര്‍ത്താവിന്റെ ബന്ധു വീട്ടില്‍ എത്തിയ യുവതി തൂങ്ങി മരിച്ച നിലയില്‍

ഭര്‍ത്താവിന്റെ ബന്ധു വീട്ടില്‍ എത്തിയ യുവതി തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: ഭർത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെ.ജെ.റോമിയുടെ ഭാര്യ ആല്‍ഫിയാണ് (32) മരിച്ചത്.The young woman reached her husband’s relative’s house and found her hanging dead

റോമിക്കൊപ്പമാണ് ആല്‍ഫി ബന്ധുവീട്ടിലെത്തിയത്. ഞായറാഴ്‌ച വൈകിട്ടാണ് ആല്‍ഫിയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. തൂങ്ങി മരിച്ചതായി തന്നെയാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമെന്നു പോത്താനിക്കാട് പൊലീസ് അറിയിച്ചു.

രാജാക്കാട് ജോസ്ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കള്‍: ആൻമരിയ, ആൻറോസ്, അജോണ്‍, അഡോണ്‍. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments