Wednesday, April 17, 2024
spot_imgspot_img
HomeNewsInternational14 വയസ്സുള്ള ആൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസർ യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചു

14 വയസ്സുള്ള ആൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസർ യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചു

മെൽബൺ: ഓസ്‌ട്രേലിയയിൽ ഒരു രാത്രിയിൽ തന്നെ 14 വയസ്സുള്ള ആൺകുട്ടിയെ രണ്ട് തവണ ലൈംഗിക ചൂഷണത്തിന് ഇരയായി. സംഭവത്തിൽ 46 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു14 വയസ്സുകാരൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫൂർവൻസറിനെ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

2021 ലാണ് ഈ സംഭവവത്തിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. പീഡനത്തിന് മുമ്പ്, പിതാവിനോട് പറയരുതെന്ന് യുവതി കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടിയുടെ സ്വകാര്യതയെ മാനിച്ചും അത് സംരക്ഷിക്കാനുമായിട്ടാണ് യുവതിയുടെ പേര് പുറത്ത് വിടേണ്ടെന്ന് കോടതി തീരുമാനിച്ചത്.

ജഡ്ജി സാറാ ഹോപ്കിൻസ് പ്രതിക്ക് ഒന്നര വർഷത്തെ തടവ് വിധിച്ചു. ഫോറൻസിക് സൈക്കോളജിസ്റ്റ് സ്റ്റീഫൻ വുഡ്സ്, സ്ത്രീക്ക് “പെഡോഫിലിക് പ്രവണതകൾ” ഉണ്ടെന്ന് തെളിവുകളൊന്നുമില്ലെന്ന് നിഗമനം ചെയ്യുകയും മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഒരു കേസിൽ അവളെ 18 മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒറ്റപ്പെട്ട കുറ്റമായതിനാൽ യുവതിയെ പുനരധിവസിപ്പിക്കാമെന്ന് ജഡ്ജി സാറാ ഹോപ്കിൻസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments