Saturday, April 20, 2024
spot_imgspot_img
HomeNRIUKയുകെയില്‍ മലയാളി നഴ്‌സിന്റെ നാടന്‍ വാറ്റ് ഒറ്റക്കൊമ്പന്‍ വൻ ഹിറ്റ്

യുകെയില്‍ മലയാളി നഴ്‌സിന്റെ നാടന്‍ വാറ്റ് ഒറ്റക്കൊമ്പന്‍ വൻ ഹിറ്റ്

ലണ്ടന്‍: ആദ്യമായി യുകെയില്‍ നാടന്‍ വാറ്റ് സര്‍ക്കാര്‍ അനുമതിയോടെ വിപണിയില്‍ എത്തിച്ചു മലയാളി നഴ്സ്. നോര്‍ത്ത് ലണ്ടനില്‍ താമസമാക്കിയ താമരശ്ശേരി സ്വദേശിയായ ബിനു മാണിയാണ് ഈ സംരംഭത്തിന് പിന്നില്‍.ഏപ്രില്‍ 15 മുതല്‍ “ഒറ്റക്കൊമ്പന്‍” വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തി തുടങ്ങും. The First Time in the UK, Malayali has Brought the Arrack to the Market with Government Approval

കേരളത്തിലെ വാറ്റുകാരുടെ നാടന്‍ വിദ്യകള്‍ ശേഖരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി ഗുണമേന്മ ഉറപ്പാക്കിയാണ് ലണ്ടനില്‍ നിന്നും 50 മൈല്‍ ദൂരത്തിലുള്ള ഡോര്‍ചെസ്റ്ററിലെ സ്വകാര്യ ഡിസ്റ്റിലറി ലീസിനെടുത്ത് സര്‍ക്കാര്‍ അനുമതിയോടെ ഒറ്റക്കൊമ്പന്‍ ബ്രാന്‍ഡ് എത്തിക്കുന്നത്.

കേരള തനിമയുള്ള ‘ഒറ്റക്കൊമ്പന്‍’ എന്ന പേരാണ് ബിനു മാണി തന്റെ വാറ്റിന് നല്‍കിയിരിക്കുന്നത് .

700 മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് 35.50 പൗണ്ടാണ് വില. ആവശ്യക്കാര്‍ക്ക് രണ്ട് കുപ്പി വീതമാണ് ലഭിക്കുക. പാഴ്സല്‍ ചാര്‍ജായി 5.70 പൗണ്ട് പ്രത്യേകം അടയ്ക്കണം. ഒറ്റക്കൊമ്പന്റെ കസ്റ്റമര്‍ കെയര്‍ നമ്പരായ +447916336379 വഴി പാഴ്സല്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

പ്രധാനമായും പശ്ചിമഘട്ടത്തില്‍ നിന്ന് ശേഖരിക്കുന്ന വിവിധ സുഗന്ധദ്രവ്യങ്ങള്‍, നെല്ലിക്ക, പുഴുങ്ങാത്ത നെല്ല് എന്നിവയാണ് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടില്‍ ഉള്ളത് . നിലവില്‍ ബിനു വിനൊപ്പം തിരുവനന്തപുരം സ്വദേശിയായ അജിത്കുമാര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവര്‍ത്തിക്കുന്നുണ്ട്.

നിലവില്‍ മൂന്ന് ജോലിക്കാരെയുള്ളൂവെങ്കിലും ഭാവിയില്‍ കൂടുതല്‍ ആളുകള്‍ക്ക് ജോലി കൊടുക്കുന്ന സംരംഭമായി ഒറ്റക്കൊമ്പനെ വളര്‍ത്തിയെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് ബിനുഒറ്റക്കൊമ്പന്‍ ഏപ്രില്‍ 15 മുതല്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തി തുടങ്ങും.

12 വര്‍ഷം മുന്‍പ് മറ്റ് രാജ്യങ്ങളിലെ നാടന്‍ മദ്യം രാജ്യാന്തര വിപണികളില്‍ വിറ്റഴിക്കുന്നത് കണ്ടാണ് എന്തുകൊണ്ട് നാടന്‍ വാറ്റിനെ യുകെയില്‍ മാര്‍ക്കറ്റ് ചെയ്തുകൂടാ എന്ന് ബിനു മാണി ചിന്തിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങളോളം പഠനം നടത്തി യുകെ സര്‍ക്കാരിന്റെ അനുമതികളെല്ലാം വാങ്ങിശേഷമാണ് 8 മാസം മുന്‍പ് മദ്യനിര്‍മാണം ഡിസ്റ്റിലറി വഴി ആരംഭിച്ചത്.

40 ശതമാനമാണ് ഒറ്റക്കൊമ്പനില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. കുപ്പിയില്‍ ‘നാടന്‍ വാറ്റ്’ എന്ന് മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഉള്‍പ്പടെ ഉള്ള ഭാഷകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

യുകെയില്‍ 2004 ല്‍ എത്തിയ ബിനു മാണി എന്‍എച്ച്എസിലെ ബാന്‍ഡ് 8 എ നഴ്സാണ്. ചെറുപ്പംമുതലെ തന്നെ സ്വന്തമായുള്ള സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹമാണ് ലണ്ടനില്‍ നിന്ന് 50 മൈല്‍ ദൂരെയുള്ള സ്വകാര്യ ഡിസ്റ്റിലിറി വാടകയ്ക്ക് എടുത്ത് സര്‍ക്കാര്‍ അനുമതിയോടെ ഒറ്റക്കൊമ്പന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പിന്നിൽ. വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ് ഇതിനായി അദ്ദേഹം നടത്തിയത് .

(ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments