Sunday, April 14, 2024
spot_imgspot_img
HomeNewsമോദിയുടെ'വികസിത് ഭാരത്'സന്ദേശം ഇനി വേണ്ട; പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ പരസ്യം തടഞ്ഞ്...

മോദിയുടെ’വികസിത് ഭാരത്’സന്ദേശം ഇനി വേണ്ട; പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ പരസ്യം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയുടെ കത്ത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വാട്സാപ്പുകളിലേക്ക്  വികസിത് ഭാരത് സന്ദേശം അയക്കുന്നതാണ് തടഞ്ഞത് പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.The Election Commission has blocked the central government’s advertisement citing violation of code of conduct

നിർത്തിവെച്ചതായുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും കമ്മീഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദി സർക്കാരിന്റെ വികസനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള വാട്‌സ് ആപ് സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിരുന്നു. 

പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്. തൃണമുല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്നായിരുന്നു ടിഎംസിയുടെ വാദം. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും  എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചിരുന്നു. 

തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പര്‍ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും പ്രാബല്യത്തിൽ വന്നിട്ടും കേന്ദ്രസർക്കാരിന്റെ സംരംഭങ്ങൾ ഉയർത്തിക്കാട്ടുന്ന സന്ദേശങ്ങൾ പൗരന്മാരുടെ ഫോണുകളിൽ ഇപ്പോഴും വിതരണം ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.

എന്നാൽ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് സന്ദേശങ്ങൾ അയച്ചതെന്നും, നെറ്റ്‌വർക്ക് പരിമിതികളോ തകരാറുകളോ കാരണം അവയിൽ ചിലത് സ്വീകർത്താക്കൾക്ക് ലഭിക്കാൻ കാലതാമസം നേരിട്ടതാകാമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments