Wednesday, April 17, 2024
spot_imgspot_img
HomeCinemaCelebrity Newsആശിച്ചു മോഹിച്ചാണ് വിവാഹം കഴിച്ചത്, എനിക്ക് പറ്റിയ അബദ്ധമായിരുന്നു അത്… രണ്ട് മാസം മാത്രമെ ആ...

ആശിച്ചു മോഹിച്ചാണ് വിവാഹം കഴിച്ചത്, എനിക്ക് പറ്റിയ അബദ്ധമായിരുന്നു അത്… രണ്ട് മാസം മാത്രമെ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂ- തെസ്നിഖാൻ

കാലങ്ങളായി മലയാള സിനിമയിൽ നമ്മൾ കാണുന്ന താരമാണ് തെസ്നിഖാൻ.താരം വർഷങ്ങളായി മലയാള സിനിമ ലോകത്തുണ്ട്.തലക്കനമൊന്നും ഇല്ലാതെ ഇപ്പോഴും ചിരിപ്പിച്ചും കരയിപ്പിച്ചും തെസ്നി യാത്ര തുടരുന്നു.tesni khan about marriage

ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായി താരം എത്തിയിരുന്നു. ഇതോടെ മലയാളികൾ താരത്തെ കൂടുതൽ അടുത്തറിഞ്ഞു . അതുവരെ മലയാളികൾ അറിഞ്ഞിരുന്ന താരത്തെ അല്ലായിരുന്നു ഈ പരിപാടിയിൽ കണ്ടത്. ഈ പരിപാടിയിൽ എത്തിയതോടെ ആണ് താരത്തിന് ആരാധകർ വർധിച്ചത്.

യഥാർത്ഥത്തിൽ തെസ്നി വിവാഹിതയായതാണ്. എന്നാൽ സ്വപ്നം കണ്ടത് പോലൊരു ജീവിതം തെസ്നി കിട്ടിയില്ല. അതുകൊണ്ട് തന്നെ ആ ബന്ധത്തിനും ആയുസ് കുറവായിരുന്നു. ഇപ്പോഴിതാ ആ വിവാഹ ബന്ധത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്.

എല്ലാവർക്കും ജീവിതത്തിൽ ഓരോ അബദ്ധങ്ങൾ പറ്റില്ലേ. അങ്ങനെ എനിക്ക് പറ്റിയ അബദ്ധമാണ് എന്റെ വിവാഹം. സിനിമയിലായാലും ജീവിതത്തിലായാലും വളരെ അധികം കരുതലോടെ ജീവിയ്ക്കുന്ന പെണ്ണാണ് ഞാൻ. അങ്ങനെയൊന്നും എനിക്ക് അബദ്ധങ്ങൾ പറ്റാറില്ല.

ad

വളരെ കുറവായി മാത്രമെ അബദ്ധങ്ങൾ സംഭവിച്ചിട്ടുള്ളു. രണ്ട് മാസം മാത്രമെ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂ.”കല്യാണമെന്ന് പറയുമ്പോൾ ഒരു പെണ്ണിന് ആദ്യം മനസിൽ വരുന്നത് സംരക്ഷണം എന്നതാണല്ലോ.

വിവാഹം ചെയ്യുന്ന ആളിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് അത് തന്നെയാണ്. കെട്ടിക്കഴിഞ്ഞിട്ട് അവൾ എന്തെങ്കിലും ചെയ്‌തോട്ടെ എങ്ങനെയെങ്കിലും ജീവിക്കട്ടെയെന്ന് കരുതുന്നവരോടൊപ്പം എന്തിനാണ് ഒരു ദാമ്പത്യ ജീവിതം നയിക്കുന്നത്.’

‘വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി ആള് നമ്മളെ നോക്കില്ല, കെയർ ചെയ്യില്ല, നമുക്ക് വേണ്ടത് ഒന്നും ചെയ്ത് തരില്ലെന്ന്. മാത്രമല്ല കലാപരമായി എനിക്ക് യാതൊരു പിന്തുണയും നൽകുന്നില്ല.’

ഒരുതരത്തിലും സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നില്ല അത്. അയാളുടെ സുഹൃത്തുക്കൾ തന്നെ ആയിരുന്നു കലാ ജീവിതത്തിലേക്ക് തിരിച്ചു വരാൻ എന്നെ ഉപദേശിച്ചത്. അത് ഏതായാലും നന്നായി എന്നാണ് തോന്നുന്നത്. സ്വന്തമായി ഒരു ഫ്ലാറ്റ് വേണം എന്നായിരുന്നു ആഗ്രഹം. അത് എന്തായാലും ഇപ്പോൾ നടപ്പിലായി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments