Wednesday, April 17, 2024
spot_imgspot_img
HomeCrime Newsഅദ്ധ്യാപിക ഭര്‍ത്താവുമായി പിണങ്ങിയ ശേഷം ആശ്വാസം കണ്ടെത്തിയത് വിദ്യാര്‍ത്ഥിയില്‍, 17കാരനുമായി ലൈംഗികബന്ധം പുലര്‍ത്തി

അദ്ധ്യാപിക ഭര്‍ത്താവുമായി പിണങ്ങിയ ശേഷം ആശ്വാസം കണ്ടെത്തിയത് വിദ്യാര്‍ത്ഥിയില്‍, 17കാരനുമായി ലൈംഗികബന്ധം പുലര്‍ത്തി

വാഷിംഗ്‌ടണ്‍ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശിക്ഷിക്കപ്പെട്ട യുഎസിലെ മുൻ ഹൈസ്കൂൾ അദ്ധ്യാപികക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ല.teacher raped student

വാഷിംഗ്‌ടണിലെ സ്പോക്കെയ്‌ൻ വാലിയിലെ സെൻട്രല്‍ വാലി ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്ന മക്കെന്ന കിൻഡ്രെഡ് (25) ആണ് സംഭവത്തിൽ അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗിക്കുക, അസാന്മാർഗിക പ്രവർത്തനങ്ങള്‍ക്കായി പ്രായപൂ‌ർത്തിയാകാത്തവരുമായി ആശയവിനിമയം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അദ്ധ്യാപിക 20222 ജൂണിലാണ് ഇൻസ്റ്റഗ്രാം വഴി വിദ്യാർത്ഥിയുമായി അടുക്കുന്നത്. തുടർന്ന് ഇരുവരും ഇൻസ്റ്റഗ്രാം വഴി സന്ദേശങ്ങള്‍ കൈമാറി കൂടുതല്‍ അടുത്തു. ഇതിനിടെ നവംബറില്‍ ഭർത്താവുമായി പ്രശ്നങ്ങളുണ്ടായ സമയത്ത് വിദ്യാർത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തുകയും ലൈംഗികബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തു.

ഇക്കാര്യം പലരും അറിഞ്ഞെങ്കിലും അദ്ധ്യാപികയും വിദ്യാർത്ഥിയും ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. തുടർന്ന് വിദ്യാർത്ഥിയുടെ സുഹൃത്തുക്കള്‍ ഇവരുടെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകള്‍ സ്കൂള്‍ അധികൃതർക്ക് കൈമാറി. തുടർന്ന് സ്കൂള്‍ അധികൃതർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അദ്ധ്യാപികയുമായുള്ള ബന്ധം വിദ്യാർത്ഥി സമ്മതിച്ചു,

അദ്ധ്യാപികയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായും വിദ്യാർത്ഥി മൊഴി നല്‍കി. 17കാരൻ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് അദ്ധ്യാപികയോട് അവധിയില്‍ പ്രവേശിക്കാൻ സ്കൂള്‍ അധികൃതർ നിർദ്ദേശിച്ചു. ഇതോടെ കഴിഞ്ഞ വർഷം അവർ രാജി വയ്ക്കുകയും ചെയ്തു,

2022ല്‍ അറസ്റ്റിലായത് മുതല്‍ ബോണ്ടില്‍ നിന്ന് സ്വതന്ത്രയായ കിൻഡ്രെഡിന് രണ്ട് വർഷത്തെ പ്രൊബേഷനും 700 ഡോളർ പിഴയും 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു,

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments