Saturday, April 20, 2024
spot_imgspot_img
HomeNewsIndiaലോക്‌സഭ സീറ്റ് നല്‍കിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു, മരണം ഇന്ന് പുലര്‍ച്ചയോടെ

ലോക്‌സഭ സീറ്റ് നല്‍കിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു, മരണം ഇന്ന് പുലര്‍ച്ചയോടെ

ചെന്നൈ: തമിഴ്നാട്ടില്‍ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു.tamil nadu mp ganeshamurthi dies of cardiac arrest after suicide

ഹൃദയാഘാതമാണ് മരണം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടി കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എംഡിഎംകെ നേതാവായ ഗണേശമൂർത്തിയ്ക്ക് ഇത്തവണ സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തവണ ഡിഎംകെ ചിഹ്നത്തിലാണ് ഗണേശമൂർത്തി വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂർത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ എ പ്രകാശ് ആണ് ഈറോഡില്‍ ഇത്തവണ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ മുറിയില്‍ അബോധാവസ്ഥയില്‍ ആണ് ഗണേശമൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്ബത്തൂരിലേക്ക് മാറ്റുകയുമായിരുന്നു. അദ്ദേഹം ഉറക്കഗുളിക വെള്ളത്തില്‍ കലക്കി കുടിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും വിവരം ലഭിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments