Wednesday, April 17, 2024
spot_imgspot_img
HomeNewsKerala News'ചേച്ചി ക്ഷമിക്കണം, ഞാൻ പോകുന്നു… അവരുടെ കൈയില്‍ എന്റെ ചിത്രങ്ങളുണ്ട്'; 17കാരി കോളേജ് കെട്ടിടത്തില്‍ നിന്ന്...

‘ചേച്ചി ക്ഷമിക്കണം, ഞാൻ പോകുന്നു… അവരുടെ കൈയില്‍ എന്റെ ചിത്രങ്ങളുണ്ട്’; 17കാരി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ

ഹൈദരാബാദ്: ലൈംഗീകാതിക്രമത്തിന് ഇരയായതായി വീട്ടുകാര്‍ക്ക് സന്ദേശമയച്ച ശേഷം കോളേജ് കെട്ടിടത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്ത് 17കാരി. ആന്ധ്രാപ്രദേശിലെ അനകപളളി സ്വദേശിയും പോളിടെക്നിക് വിദ്യാർത്ഥിനിയുമായ പെണ്‍കുട്ടിയുമാണ് മരിച്ചത്.suicide in hyderabad news

വെളളിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് പെണ്‍കുട്ടി സഹോദരിക്ക് മരണകാരണം അറിയിച്ചുകൊണ്ടുളള മെസേജ് അയച്ചതായി പൊലീസ് പറയുന്നു. ചില സഹപാഠികളില്‍ നിന്ന് താൻ കോളേജിലുളള ലൈംഗികാതിക്രമം നിരന്തരമായി നേരിട്ടെന്നും സംഭവത്തില്‍ പരാതി നല്‍കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും പെണ്‍കുട്ടി മെസേജിലൂടെ സഹോദരിയോട്‌ വെളിപ്പെടുത്തി.

പരാതിപ്പെട്ടാല്‍ തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് സഹപാഠികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി അറിയിച്ചു.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടുകൂടിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം കോളേജ് അധികൃതർ മാതാപിതാക്കളെ അറിയിക്കുന്നത്. തുടർന്ന് വെളളിയാഴ്ച പുലർച്ചെ 12.50ഓടുകൂടി പെണ്‍കുട്ടി വീട്ടുകാരോട് പരിഭ്രമിക്കണ്ടെന്നും തനിക്ക് ഒന്നുംപറ്റിയിട്ടില്ലെന്നും മെസേജ് ചെയ്യുകയായിരുന്നു.

‘താൻ പറയുന്നത് വ്യക്തമായി മനസിലാക്കുക. തന്നോട് എല്ലാരും ക്ഷമിക്കണം. അച്ഛനും അമ്മയും തന്നെ നന്നായാണ് വളർത്തിയത്. ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്. ഒരമ്മയാകാൻ പോകുന്ന ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇഷ്ടപ്പെട്ടത് പഠിക്കണം.

മറ്റുളളവർ പറയുന്നത് കേള്‍ക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോകണം. എന്നെ പോലെയാകരുത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കൂ. നല്ലൊരു ജീവിതമുണ്ടാകട്ടെ’-പെണ്‍കുട്ടി മെസേജില്‍ കുറിച്ചു.

തുടർന്ന് പെണ്‍കുട്ടി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് പിതാവിനോടാണ്. ‘കോളേജില്‍ നിന്നുണ്ടായ ദുരനുഭവം അദ്ധ്യാപകരെ അറിയിക്കാൻ സാധിച്ചിരുന്നില്ല. കാരണം പ്രതികള്‍ തന്റെ ചിത്രങ്ങള്‍ എടുത്തിരുന്നു. ശേഷം ഭീഷണിയും മുഴക്കിയിരുന്നു.

ഞാൻ മാത്രമല്ല ഇത്തരത്തിലുളള പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്. മറ്റുളള പെണ്‍കുട്ടികളും ഇരകളാണ്, അവരുടെയും അവസ്ഥയും സമാനമാണ്. ഞങ്ങള്‍ ഈ വിവരം പൊലീസില്‍ അറിയിച്ചാല്‍ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തും.

എന്റെ ഈ തീരുമാനത്തില്‍ നിങ്ങള്‍ കുറച്ച്‌ നാള്‍ സങ്കടപ്പെടും. അതുകഴിഞ്ഞാല്‍ മറക്കും. പകരം ഞാൻ ജിവിച്ചിരുന്നാല്‍ വീണ്ടും സങ്കടത്തിന് കാരണമാകും. ചേച്ചി ക്ഷമിക്കണം. ഞാൻ പോകുന്നു’- പെണ്‍കുട്ടി മെസേജില്‍ കൂട്ടിച്ചേർത്തു.

അതേസമയം മെസേജ് കണ്ടയുടനെ ആത്മഹത്യ ചെയ്യരുതെന്ന് വീട്ടുകാർ തിരികെ അറിയിച്ചെങ്കിലും പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. മകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം അറിയാൻ പിതാവ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments