Thursday, April 25, 2024
spot_imgspot_img
HomeNewsകാസര്‍കോട്‌ കേന്ദ്ര സർവകലാശാലയിലെ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കാസര്‍കോട്‌ കേന്ദ്ര സർവകലാശാലയിലെ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കാസര്‍കോട്‌: പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശനി റുബി പട്ടേല്‍(27) ആണ് നിള ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.student found dead in hostel

ചൊവ്വാഴ്ച രാവിലെയാണ് സര്‍വകലാശാലയിലെ ഹിന്ദി- താരതമ്യ സാഹിത്യം വിഭാഗത്തിലെ ഗവേഷകയായ റൂബിയുടെ മൃതദേഹം കണ്ടത്‌.

അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ എം.എഡ്.വിദ്യാര്‍ഥി യു.പി.സ്വദേശിയായ നിധീഷ് കുമാറും ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു. റുബി പട്ടേലിന്റെ മരണത്തിന്‌ പിന്നാലെ സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. സമരം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments