Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsവീടുകളിൽ വലിഞ്ഞുകയറും, വാതിൽ തുറന്നുകിടന്നാലും ജനൽ പൊളി,ക്കും എക്‌സോസ്റ്റ് ഫാനിന് ഉള്ളിലൂടെയും ജനല്‍ക്കമ്ബികള്‍ വളച്ചും അകത്ത്...

വീടുകളിൽ വലിഞ്ഞുകയറും, വാതിൽ തുറന്നുകിടന്നാലും ജനൽ പൊളി,ക്കും എക്‌സോസ്റ്റ് ഫാനിന് ഉള്ളിലൂടെയും ജനല്‍ക്കമ്ബികള്‍ വളച്ചും അകത്ത് കയറും; കുപ്രസിദ്ധ മോഷ്ടാവ് ‘സപൈഡര്‍മാന്‍ ബാഹുലേയന്‍’ പിടിയില്‍

തിരുവനന്തപുരം: നഗരത്തിലെ നിരവധി മോഷണക്കേസില്‍ വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ‘സ്‌പൈഡര്‍മാന്‍ ബാഹുലേയന്‍’.spiderman bahulayan arrested

ഇയാൾ കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ കേസുകളില്‍ പ്രതിയാണ് പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളെ നേരത്തെയും വഞ്ചിയൂര്‍ പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി 12-ഓളം മോഷണങ്ങള്‍ നടത്തിയതിന് 2023 ഏപ്രിലിലാണ് ഇയാള്‍ പിടിയിലായത്. ജയിലിലായ പ്രതി നാലുമാസം മുന്‍പാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു നഗരത്തിലെത്തി വീണ്ടും കവര്‍ച്ച നടത്തിയത്.

ഇയാൾ സ്പൈഡര്‍മാന് സമാനമായ വേഷം ധരിച്ച്‌ മോഷണം നടത്തുന്നതിനാലാണ് ബാഹുലേയന് സ്പൈഡര്‍മാന്‍ എന്ന അറിയപ്പെട്ടിരുന്നത്. സ്പൈഡര്‍മാനെപ്പോലെ വലിഞ്ഞുകയറി ജനാലക്കമ്ബികള്‍ക്കിടയിലൂടെയും വെന്റിലേറ്ററുകള്‍ പൊളിച്ചും വീടുകള്‍ക്കുള്ളില്‍ കയറുന്നതാണ് ഇയാളുടെ പൊതുവായ രീതിയെന്ന് പൊലീസ് പറയുന്നു.

സ്വര്‍ണാഭരണങ്ങളും ഇലക്‌ട്രിക് ഉപകരണങ്ങളും തുണികളുമടക്കം കൈയില്‍ കിട്ടുന്നതെന്തും ഇയാള്‍ മോഷ്ടിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments