Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsകേരള സർക്കാർ ചതിച്ചു, സിബിഐ അന്വേഷണം അട്ടിമറിച്ചു, ക്ളിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും :...

കേരള സർക്കാർ ചതിച്ചു, സിബിഐ അന്വേഷണം അട്ടിമറിച്ചു, ക്ളിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും : കൊലപാതകം എക്‌സിക്യൂട്ട് ചെയ്തത് ആര്‍ഷോ ആയിരിക്കാമെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ രണ്ടാം വ‌ർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് ജയപ്രകാശ്.sidharths father to strike before cliff house

സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ളിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.

ഉടുതുണി പോലും ഇല്ലാതെ എട്ട് മാസം സിദ്ധാർത്ഥിനെ പീഡിപ്പിച്ചു. ഇത് ഞാനല്ല പറയുന്നത്, ആന്റി റാഗിംഗ് സ്‌ക്വാഡ് പറയുന്നതാണ്. രണ്ട് പെണ്‍കുട്ടികള്‍ അവനെ ഉപദ്രവിച്ചത് ആസ്വദിച്ചുകൊണ്ടിരുന്നു. അവരെ അറസ്റ്റ് ചെയ്തിട്ടില്ല. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ എത്ര തവണ അവിടെ വന്നിട്ടുപോയെന്ന് പരിശോധിക്കട്ടെ. ആർഷോ അവിടെ വന്നിട്ടുണ്ടെന്നാണ് എന്റെ മകൻ പറഞ്ഞത്. ഇത് അന്വേഷിച്ചേ പറ്റൂ.

ചിലപ്പോള്‍ കൊലപാതകം എക്സിക്യൂട്ട് ചെയ്തത് അവനായിരിക്കും.’- ജയപ്രകാശ് പറഞ്ഞു.

എട്ട് മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുള്ള ആർഷോ അറിയാതിരിക്കുമോയെന്ന് ജയപ്രകാശ് ചോദിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments