Sunday, April 14, 2024
spot_imgspot_img
HomeNewsസിദ്ധാർത്ഥന്റെ മരണത്തില്‍ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തില്‍, സിബിഐയും എത്തിയില്ല; അന്വേഷണം മുന്നോട്ടുപോകാത്ത അവസ്ഥ, ആശങ്കയില്‍ ...

സിദ്ധാർത്ഥന്റെ മരണത്തില്‍ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തില്‍, സിബിഐയും എത്തിയില്ല; അന്വേഷണം മുന്നോട്ടുപോകാത്ത അവസ്ഥ, ആശങ്കയില്‍ ബന്ധുക്കള്‍

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തില്‍ അന്വേഷണം അനിശ്ചിതത്തത്തിലായി. സിദ്ധാർത്ഥിന്റെ മരണം സിബിഐയ്‌ക്ക് വിട്ടതോടെ സംസ്ഥാന പൊലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടായി. Siddharth’s relatives are alleging that the case will not go anywhere.

സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഒമ്ബതാം തീയതിയാണ് രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ 20പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

സിബിഐ എത്തുന്നതുവരെ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉള്‍പ്പെടുത്താനും പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് സിദ്ധാർത്ഥിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കാൻ ഒത്താശ ചെയ്തുവെന്നും പരാതിയുണ്ട്.

മർദനം നടക്കുന്ന സമയത്ത് സിദ്ധാർത്ഥിന്റെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്‌തയാളെ ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ലെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി ജയപ്രകാശ് പറയുന്നു. കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന ചോദ്യവും രക്ഷിതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുമ്ബ് ക്രൂര മർദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

മരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കോളേജിലെ ആന്റി റാഗിംഗ് സ്ക്വാഡ് കണ്ടെത്തിയ എസ്‌എഫ്‌ഐ നേതാക്കള്‍ അടക്കം അറസ്റ്റിലായി. അന്വേഷണം തുടരുകയാണെന്ന് വൈത്തിരി പൊലീസ് പറഞ്ഞു. കല്‍പ്പറ്റ ഡിവൈഎസ്‌പി ടി എൻ സജീവനാണ് അന്വേഷണ ചുമതല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments