Sunday, April 14, 2024
spot_imgspot_img
HomeNewsസിദ്ധാര്‍ത്ഥന്‍റെ മരണം; സസ്‌പെൻഷൻ നടപടി നേരിട്ട 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു,അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധങ്ങളുടെ വാമൂടിക്കെട്ടാന്‍,വി.സിയുടെ...

സിദ്ധാര്‍ത്ഥന്‍റെ മരണം; സസ്‌പെൻഷൻ നടപടി നേരിട്ട 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു,അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധങ്ങളുടെ വാമൂടിക്കെട്ടാന്‍,വി.സിയുടെ തീരുമാനങ്ങൾക്കെതിരെ ഗവർണറെ സമീപിക്കുമെന്നും സിദ്ധാർത്ഥന്റെ പിതാവ്

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച കേസില്‍ സസ്‌പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു.Siddharth’s father is more suspicious than the CBI has announced an investigation into Siddharth’s death

സിദ്ധാർഥനെതിരായ ക്രൂര റാഗിങ്ങിലും ആൾക്കൂട്ട വിചാരണയിലും പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് അധികൃതർ വിദ്യാർത്ഥികൾക്ക് എതിരെയെടുത്ത നടപടിയാണ് വിസി നിയമോപദേശം തേടാതെ റദ്ദാക്കിയത്.

സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ. എന്നാൽ, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരായ വിദ്യാർത്ഥികളെ സംരക്ഷിക്കാനാണു ധൃതിപിടിച്ചുള്ള തീരുമാനം എന്നാണ് ആരോപണം. 

നേരത്തെ സംഭവം പുറത്തു കൊണ്ടു വന്ന രണ്ട് കുട്ടികളെ സർവ്വകലാശാല സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ വലിയ ഇരട്ടത്താപ്പ് സിദ്ധാർത്ഥൻ കേസിൽ പൂക്കോട് നടക്കുന്നുണ്ട്.

ബഹുഭൂരിപക്ഷം പേർക്കും സംഭവത്തിൽ നേരിട്ടു പങ്കില്ലെങ്കിലും കുറച്ചുപേർക്കു മാത്രമായി ശിക്ഷ ഇളവുചെയ്തതിൽ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവും ഉണ്ടായെന്നാണ് ആരോപണം. വിസിക്കു കിട്ടിയ അപ്പീൽ ലോ ഓഫിസർക്ക് നൽകാതെ സർവകലാശാല ലീഗൽ സെല്ലിൽത്തന്നെ തീർപ്പാക്കുകയായിരുന്നു. 

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ് പറയുന്നു.

കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്പെൻഷൻ ആയ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു.

‘പെട്ടന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധങ്ങളുടെ വാമൂടി കെട്ടാനാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ മാസം 9 നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാൽ അതിന് ശേഷം ഒന്നുമുണ്ടായില്ല. സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണവുമില്ല. ഇതുവരെ സിബിഐ അന്വേഷണമുണ്ടായിട്ടില്ല.

ആന്റി റാഗിംഗ് സ്ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോൾ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നു. കേസ് തേച്ച് മായ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്. വി.സിയുടെ തീരുമാനങ്ങൾക്കെതിരെ ഗവർണറെ സമീപിക്കുമെന്നും സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments