Sunday, April 14, 2024
spot_imgspot_img
HomeNewsയുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനുള്ള എസ്ഡിപിഐ തീരുമാനം വിവാദത്തിലേക്ക്;സംഭവം രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപിയുമായും മുസ്ലിം സംഘടനകളുമായും...

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനുള്ള എസ്ഡിപിഐ തീരുമാനം വിവാദത്തിലേക്ക്;സംഭവം രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപിയുമായും മുസ്ലിം സംഘടനകളുമായും അന്തര്‍ധാരകളുള്ള സിപിഎം?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചതോടെ സിപിഎം ഇതിനെ രാഷ്ട്രീയ ആയുധമാക്കുകയാണ്.SDPI’s decision to support UDF candidates has led to controversy

തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി യുഡിഎഫിനെ ബന്ധപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

പിണറായി ഭരണം ആരംഭിച്ച ശേഷം പോലുമുള്ള മുസ്ലിം സംഘടനകളുമായുള്ള സിപിഎം ബന്ധം പോലും വന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു കാരണമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സിപിഎമ്മിനൊപ്പമായിരുന്നു.

സിപിഎമ്മിന് ബിജെപിയുമായി ധാരണ പരസ്യമായ രഹസ്യമാണ്. റിയാസ് മൗലവി വധക്കേസ് സിപിഎമ്മും ബിജെപിയും ചേർന്ന് പരാജയപ്പെടുത്തുകയായിരുന്നു എന്ന ആരോപണവും നിലനില്‍ക്കുകയാണ്. ആര്‍ എസ് എസുകാരായ പ്രതികളെ വെറുതെ വിട്ടതില്‍ സിപിഎം ആരോപണം നേരിടുകയാണ്.

ഇതിനിടെയാണ് എസ്ഡിപിഐയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിക്കൊണ്ട് സിപിഎം രംഗത്ത് വന്നിരിക്കുന്നത്.

ഇതിനെതിരെ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചർച്ച നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.

എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ധാരണയുമില്ല. അവരുമായി സംസാരിച്ചിട്ടുമില്ല, പിന്തുണയും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പല കക്ഷികളും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവർ വോട്ട് ചെയ്യും.

ഫാസിസത്തെ നേരിടാൻ കോൺഗ്രസിന് മാത്രമെ കഴിയൂവെന്നും കോൺഗ്രസ് ഇല്ലെങ്കിൽ മതേതര ശക്തികൾ പരാജയപ്പെടുമെന്നുമാണ് അവർ പറഞ്ഞത്. അപ്പോൾ കോൺഗ്രസ് അതൊന്നും അല്ലെന്ന് പറയണോ.

ഫാസിസ്റ്റ് ശക്തികളെ നേരിടാൻ കോൺഗ്രസിന് മാത്രമെ കഴിയൂ. അല്ലാതെ കേരളത്തിൽ മത്സരിക്കുന്ന സിപിഎമ്മിന് കഴിയില്ല. ഞാൻ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളിലും ജമാ അത്ത് ഇസ്ലാമിയും വെൽഫെയർ പാർട്ടിയും പിന്തുണ നൽകിയത് എൽ.ഡി.എഫിനാണ്.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാ അത്ത് ആസ്ഥാനത്ത് പോയി അമീറിനെ കണ്ടിട്ടുണ്ട്. അന്നെല്ലാം അവർ മതേതര വാദികളായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ അവർ കോൺഗ്രസിന് പിന്തുണ നൽകി.

അതോടെ അവർ വർഗീയവാദികളായി. സിപിഎമ്മാണോ സർട്ടിഫിക്കറ്റ് നൽകുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സിപിഎമ്മിനൊപ്പമായിരുന്നു.

തീവ്രവാദ നിലപാടുള്ള ഒരു കക്ഷികളുമായും ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ചർച്ചയും നടത്തില്ല. സിപിഎമ്മാണ് ആർ.എസ്.എസുമായൊക്കെ ചർച്ച നടത്തുന്നത്. മാസക്കറ്റ് ഹോട്ടലിൽ ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം.

ഇല്ലെന്ന് പറഞ്ഞാൽ തെളിവ് തരാം. ആ ചർച്ചയ്ക്ക് പിന്നാലെയാണ് മധ്യസ്ഥനായിരുന്ന ശ്രീ എമ്മിന് സൗജന്യമായി നാല് ഏക്കർ നൽകിയത്. സിപിഎം-ബിജെപി നേതാക്കൾ തമ്മിൽ ബിസിനസ് പാർട്ണർഷിപ്പ് ഉണ്ടെന്നത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് കുടുംബാംഗംങ്ങൾക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചു.

കേരളത്തിലെ സിപിഎം-ബിജെപി നേതാക്കൾ ഒന്നിച്ച് ബിസിനസ് ആരംഭിച്ചിട്ടുണ്ടെന്നു മാത്രമെ പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്.

ഒരുപാട് കക്ഷികൾ യു.ഡി.എഫിന് പിന്തുണ നൽകുന്നുണ്ട്. സിപിഎം ഭരിക്കുന്ന പത്തനംതിട്ട മുൻസിപ്പിറ്റിയിൽ വൈസ് ചെയർമാനും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗവും എസ്.ഡി.പി.ഐക്കാരനാണ്. ഒന്നിച്ചാണ് ഭരിക്കുന്നത്.

ഈരാറ്റുപേട്ടയിൽ കോൺഗ്രസ് ഭരണം സിപിഎം ഇല്ലാതാക്കിയത് എസ്.ഡി.പി.ഐ പിന്തുണയിലാണ്. ഈരാറ്റുപേട്ടയിൽ നിന്നും അഭിമന്യൂവിന്റെ വട്ടവടിയിലേക്ക് അധികം ദൂരമില്ല. ഇതൊക്കെ സിപിഎമ്മുകാരോട് ചോദിക്കണം.

സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ അഞ്ച് അക്കൗണ്ടുണ്ട്. അതിൽ എത്തിയത് കള്ളപ്പണമാണ്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ 25 അക്കൗണ്ടുകളുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലാകെ ഇത്തരത്തിൽ എത്ര വ്യാജ അക്കൗണ്ടുകൾ സിപിഎമ്മിന് കാണും?

അക്കൗണ്ട് ഇല്ലെന്ന് സിപിഎം തന്നെ പറയട്ടേ. കേരളത്തിന്റെ ഷേപ്പ് മാറ്റിയ ആളാണ് ഇപ്പോൾ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റാൻ ഇറങ്ങിയിരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.

റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും പൊലീസും പരാജയപ്പെട്ടെന്ന് കോടതിയാണ് പറഞ്ഞത്. പ്രതികൾ ആർ.എസ്.എസ് ആണെന്ന് തെളിയിക്കാൻ ഹാജരാക്കിയ ആറ് സാക്ഷികളിൽ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. വണ്ടിപ്പെരിയാർ കേസിലും ഇതുതന്നെയാണ് നടന്നത്.

ഡിവൈഎഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമിച്ച അതേ രീതിയാണ് ആർ.എസ്.എസുകാരെ രക്ഷിക്കാൻ റിയാസ് മൗലവി കൊലക്കേസിലും ചെയ്തത്. മുൻ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായി ചന്ദ്രശേഖരനെ ആർ.എസ്.എസുകാർ ആക്രമിച്ച കേസിലെ സാക്ഷികളായിരുന്ന സിപിഎം നേതാക്കൾ കൂറുമാറി.

ഇക്കാര്യം ചന്ദ്രശേഖരനാണ് നിയമസഭയിൽ പറഞ്ഞത്. മറ്റൊരു കേസിൽ ഉൾപ്പെട്ട സിപിഎമ്മുകാരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സാക്ഷികൾ കൂറുമാറിയത്. ഇത് സിപിഎമ്മും ആർ.എസ്.എസും തമ്മിലുള്ള അറേൻജ്മെന്റായിരുന്നു. ചന്ദ്രശേഖരന്റെ കൈ തല്ലിയൊടിച്ച ആർ.എസ്.എസുകാരെ രക്ഷിക്കാൻ സ്വന്തം പാർട്ടിക്കാരെ കൂറ് മാറ്റിയ മുഖ്യമന്ത്രിയല്ലേ കേരളം ഭരിക്കുന്നത്.

കേരളത്തിലെ പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്നും അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും പറഞ്ഞ ആനി രാജയാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്.

സിഎഎ പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം. കഴിഞ്ഞ ലോകസ്ഭാ ഇലക്ഷനിൽ എസ്ഡിപിഐ ഒൻപത് ഇടങ്ങളിൽ മത്സരിച്ചിരുന്നു. മിക്കയിടങ്ങളിലും പതിനായിരത്തിലേറേ വോട്ടുകൾ നേടിയിരുന്നു.

റിയാസ് മൗലവി വധക്കേസ് സിപിഎമ്മും ബിജെപിയും ചേർന്ന് കേസ് പരാജയപ്പെടുത്തുകയായിരുന്നുവെന്ന് എംഎം ഹസൻ ആരോപിച്ചു. കേസിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടെന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്.

ഒരു മുസ്ലിംപണ്ഡിതനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ യുഎപിഎ ചുമത്താതിരുന്നത് വ്യക്തമായ അന്തർധാരയുടെ അടിസ്ഥാനത്തിലാണ്. യുഎപിഎ ചുമത്താതിരുന്നതിന് അതു സർക്കാരിന്റെ നയമല്ലെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചതെന്നും ഹസന്‍ ആരോപിച്ചു.

മിക്ക സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരുള്‍പ്പെടെ ഇഡിയുടെ വലയില്‍പ്പെടുമ്പോള്‍ അഴിമതിയുടെ അത്യുന്നതിയില്‍ നില്‍ക്കുന്ന പിണറായി വിജയന്‍ ഇപ്പൊഴും സുരക്ഷിതനാണ്. ഏറ്റവും അധികം അന്തര്‍ധാരകളുള്ള സിപിഎം യുഡിഎഫിനെതിരെ എസ്ഡിപിഐ ബന്ധം ആരോപിക്കുന്നതാണ് വിരോധാഭാസം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments