Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsലോറി തട്ടി കേബിള്‍ പൊട്ടി വീണു; സ്‌കൂട്ടര്‍ യാത്രിക്കാരിയെ വലിച്ചിഴച്ചു, ഉയര്‍ന്നുപൊങ്ങിയ സ്‌കൂട്ടര്‍ ദേഹത്ത്, ആശുപത്രിയില്‍

ലോറി തട്ടി കേബിള്‍ പൊട്ടി വീണു; സ്‌കൂട്ടര്‍ യാത്രിക്കാരിയെ വലിച്ചിഴച്ചു, ഉയര്‍ന്നുപൊങ്ങിയ സ്‌കൂട്ടര്‍ ദേഹത്ത്, ആശുപത്രിയില്‍

കൊല്ലം : കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് അപകടം. തഴവ സ്വദേശിയായ സന്ധ്യക്ക് ആണ് പരിക്കേറ്റത്. തടി കയറ്റി വന്ന ലോറി തട്ടി ടെലഫോണ്‍ കേബിള്‍ പൊട്ടി റോഡിലേക്ക് വീഴുക ആയിരുന്നു. scooter passenger seriously injured after getting entangled

ഇതേസമയം ഭര്‍ത്താവിന്റെ വര്‍ക് ഷോപ്പിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളില്‍ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചു വീണു. പിന്നാലെ സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി സന്ധ്യയുടെ മേലെ വീഴുകയായിരുന്നു.

സന്ധ്യ ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് സന്ധ്യ. തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments