Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsപാലക്കാട് വൻ ലഹരിമരുന്ന് വേട്ട; 1 കോടി 20 ലക്ഷത്തിന്റെ ഹെറോയിനാണ് ആര്‍പിഎഫ് പിടികൂടിയത്

പാലക്കാട് വൻ ലഹരിമരുന്ന് വേട്ട; 1 കോടി 20 ലക്ഷത്തിന്റെ ഹെറോയിനാണ് ആര്‍പിഎഫ് പിടികൂടിയത്

പാലക്കാട്; പാലക്കാട് റെയില്‍വെ സ്റ്റേഷനിൽ ട്രെയിൻ ജനറൽ കമ്പാർട്ട്മെൻ്റിൽ നിന്നും ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ ഹെറോയിന്‍ കണ്ടെടുത്തു. ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

പട്‌ന-എറണാകുളം എക്‌സ്പ്രസിലെ ഒന്നാമത്തെ ജനറല്‍ കമ്പാർട്ട്മെൻ്റിൽ നിന്നാണ് ആര്‍പിഎഫ് ഹെറോയിൻ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

166 ഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. 16 സോപ്പുപെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. ഒരു കോടി ഇരുപത് ലക്ഷം രൂപ വിപണിയിൽ വിലവരും.ബാഗിന്റെ ഉടമസ്ഥന്‍ ആരെന്ന് കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല. പിടിച്ചെടുത്ത ഹെറോയിൻ നാളെ കോടതിയിൽ ഹാജരാക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments